ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/ െഎസൊലേഷൻവാർഡിലേക്ക്
ഐസൊലേഷൻ വാർഡിലേക്ക് '
വാതിൽ ആരോവന്ന് തട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത് .വേഗം എഴുന്നേറ്റ് വാതിൽ തുറന്നുനോക്കിയപ്പോഴേക്കും മുന്നിൽ ആരും ഉണ്ടായിരുന്നില്ല. വാതിലടച്ചു തിരിച്ചുനടക്കാൻ തുടങ്ങിയപ്പോഴേക്കും അമ്മ അടുക്കളിൽ നിന്നും വിളിച്ചു പറഞ്ഞു. താഴെ പാത്രത്തിൽ ചോറുവച്ചിട്ടുണ്ട്. അതെടുത്ത് കഴിക്കെടാ ന്ന്. ചോറുമെടുത്ത് വാതിലടച്ചു മുറിക്കുള്ളിൽ ചെന്നിരുന്നു .പാത്രം തുറന്നുനോക്കിയപ്പോഴേക്കും കണ്ണ് നിറഞ്ഞുപോയി.രണ്ടു വർഷമായി വീട്ടിലെ രുചിയറിഞ്ഞിട്ട് . അന്നൊക്കെ എന്തു രസമായിരുന്നു .അച്ഛനും അമ്മയും അനിയത്തിയും എല്ലാരുമൊന്നിച്ചിരുന്ന് തമാശപറഞ്ഞും ചിരിച്ചും വയറുനിറച്ചും ഭക്ഷണം കഴിച്ചിരുന്ന ദിവസങ്ങൾ .വീട് വിട്ടുപോകാൻ ഒട്ടും വിഷമമില്ലാതിരുന്നിട്ടല്ല , എല്ലാവരെയുമുപേക്ഷിച്ച് കടലുകടന്നുപോകാൻ ജീവിതം നിർബന്ധിതനാക്കിയപ്പോഴും പിടിച്ചുനിന്നു .പ്രിയപ്പെട്ടവരെയൊക്കെ വിട്ട് എവിടെ നിന്നൊക്കയോ വന്ന രണ്ടുമൂന്നു പേര് മാത്രമായിരുന്നു രണ്ടു വർഷമായി ആകെയുളള സൗഹൃദം. ഇനിയവരെയൊന്നും കാണാനോ മിണ്ടാനോ പറ്റില്ല .എന്താ ചെയ്യാ . ലോകമൊന്നടങ്കം ഈ മഹാമാരിക്ക് അടിമയായില്ലേ.എത്ര പേരുടെ ജീവനാണ് പൊലിഞ്ഞത് . മുറിക്കകത്തിരുന്ന് വീർപ്പ് മുട്ടിത്തുടങ്ങി . ഈ നാലു ചുമരിനകത്തുമാത്രം. വന്നിട്ട് അമ്മയോടുപോലും ഒന്ന് മിണ്ടാൻ പറ്റിയിട്ടില്ല. എന്നാ ഞാനിനി എല്ലാവരോടും ഒന്നു മിണ്ടുക. ടി വി യും മൊബൈൽഫോണും കണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന മട്ടായി. ഒന്ന് രാവിലെയാകാൻ എന്താണ് ചെയ്യേണ്ടത്.പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ഒാർമകൾ പറവകൾ പോലെ പറന്നെത്തി.ഒാരോന്നായി അവൻ ഒാർക്കാൻ തുടങ്ങി.പണ്ട് മണ്ണപ്പം ചുട്ടു കളിച്ചതും ,കുട്ടീം കോലും ഒക്കെ.......അന്നൊക്കെ എത്ര സുഹൃത്തുക്കൾ. ഇന്ന് വന്നതറിഞ്ഞ് ആരും കാണാൻ വന്നിട്ടില്ല. എല്ലാം ഇന്ന് ഫോണിലൊതുങ്ങി. അങ്ങനെ അവൻ ആ രാത്രി കഴിച്ചുകൂട്ടി. രാവിലെ എഴുന്നേറ്റു ജനൽ തുറന്നു നോക്കിയപ്പോൾ മുറ്റത്ത് ചക്കരമാവിൽ നിന്നും മാങ്ങകൾ വീണുകിടക്കുന്നു. കണ്ടിട്ട് കൊതിയാകുന്നു . എത്ര മാങ്ങകൾ രുചിച്ചതാണ് . ഇനി എപ്പോഴാണ്...... വാതിൽ മുട്ടി. അമ്മയാണ്. വാതിൽ തുറന്നപ്പോഴേക്കും അമ്മ അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. ചായ വാതിൽക്കൽ വച്ചിട്ടുണ്ട്.എടുത്ത് കഴിച്ചോടാ എന്ന് അമ്മ അവിടെ നിന്ന് വിളിച്ചു പറഞ്ഞു. ഇടയ്ക്ക് ആരോഗ്യപ്രവർത്തകർ വന്ന് കാര്യങ്ങൾ തിരക്കിയിട്ടുപോകും. അവർക്കും ഒരു വലിയ നന്ദി അറിയിക്കാനുണ്ട്. കേരളത്തിൽ നല്ല പരിപാലനമാണ് നൽകുന്നത്. ഗൾഫിലായിരുന്നെങ്കിൽ ചികിത്സ കിട്ടുമോയെന്ന് സംശയമാണ്. എല്ലാം കഴിയട്ടെ .നമ്മുടെ മുഖ്യമന്ത്രിക്ക് കൃതജ്ഞത അറിയിക്കണം. ആരോഗ്യപ്രവർത്തകർ വരുന്നുണ്ട്. ഇനിയെങ്ങാനും എനിക്ക് രോഗമുണ്ടെങ്കിൽ അമ്മയെയും അച്ഛനേയും കാണാനേ പറ്റില്ല. ആശുപത്രി അധികൃതർ വരട്ടെ. അവർ സാമ്പിളെടുത്ത് കൊണ്ടുപോയി. ടെസ്റ്റ് റിസൽട്ട് നാലു ദിവസത്തിനകം കിട്ടും. ആ ദിവസങ്ങൾ എനിക്കൊരു പേടി സ്വപ്നമാണ്. അങ്ങനെ റിസൽട്ട് വന്നു. പോസിറ്റീവ്. വാർത്ത കേട്ടപ്പോൾ അമ്മ ഞെട്ടിപ്പോയി. ഞാനും ഒന്നു പതറാതിരുന്നില്ല. ഇന്നു തന്നെ ആശുപത്രിയിൽ അഡ്മിറ്റാകാൻ പറഞ്ഞു. ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി. എനിക്ക് ആത്മവിശ്വാസമുണ്ട് . ഞാനെന്തായാലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് . ആ ശുഭ പ്രതീക്ഷയോടെ ഞാൻ പോകുന്നു . എൈസൊലേഷൻവാർഡിലേക്ക്............
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ