സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം/അക്ഷരവൃക്ഷം/അനുഭവിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുഭവിക്കുക

പാതവക്കിൽ പൂക്കൾ വിരിയുമായിരുന്നെന്നോ
ഞാനറിഞ്ഞിട്ടേയില്ലല്ലോ
പറവയും പക്ഷിയും തേനുണ്ണാനെത്തിയിരുന്നെന്നോ
ഞാൻ കണ്ടിട്ടേയില്ലയോ
നിങ്ങൾ കള്ളം പറയുന്നു
ഞാൻ കണ്ടതിത്രമാത്രം
അഴുകിയ പച്ചക്കറി, ചത്തമൃഗം
പിന്നെ
പേരറിയാത്ത മാലിന്യകൂമ്പാരം
പള്ളിക്കൂടത്തിലേക്ക് പോകുമ്പോൾ
മൂക്കുപൊത്തി, വായപൊത്തി ഞങ്ങളിരിക്കും
തെരുവുനായകൾ സുഭിക്ഷമായി ഭക്ഷിക്കും
വഴിപോക്കനെ പിണക്കും
ഇത് നീയും ഞാനും ചേർന്ന്
തീർത്ത വിധിയാണ്
അനുഭവിക്കുക, അനുഭവിക്കുക
 

മർയം ഫർഹത്ത് . എം.
3 ബി സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത