മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ഈ കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണക്കാലത്ത്
കൊറോണക്കാലത്തെക്കുറിച്ച് ഭൂമിക്ക് എന്താണ് പറയാനുള്ളത്?

അതു കാണണമെങ്കിൽ, ആകാശത്തേക്കു നോക്കേണ്ടി വരും. അവിടെയിപ്പോൾ ആകാശത്തേക്ക് രാസവിഷങ്ങൾ കാർക്കിച്ചു തുപ്പുന്ന വ്യവസായ ശാലകളുടെ ആർത്തി കാണാനാവില്ല.

അത് കേട്ടറിയണമെങ്കിൽ, നിങ്ങൾക്ക് സമതലങ്ങളിലേക്ക് കാതുവെക്കേണ്ടി വരും. അവിടെ നിങ്ങൾക്ക്, ആകാശത്തേക്ക് കറുത്തിരുണ്ട പുക പറപ്പിക്കുന്ന വാഹനങ്ങളുടെ, രാപ്പകൽ വ്യത്യാസമില്ലാത്ത ഇരമ്പം കേൾക്കാനാവില്ല.

നദികളിലേക്ക് പോയാൽ, കടലുകളിലേക്ക് പോയാൽ, പർവ്വതങ്ങളിലേക്കു പോയാൽ നിങ്ങൾക്കുറപ്പായും കാണാനാവും, ഭൂമി എന്താണ് പറയുന്നതെന്ന്. കമ്പ്യൂട്ടറിലോ പാലറ്റുകളിലോ നാം പാകപ്പെടുത്തിയ ഇമേജുകൾക്ക് ഭൂമിയിട്ട അടിക്കുറിപ്പ് നമ്മുടേതിൽനിന്ന് വ്യത്യസ്തമാണ്. നമ്മൾ മനുഷ്യരുടെ വ്യാഖ്യാനങ്ങളെ, ആഗ്രഹങ്ങളെ, മനുഷ്യരിടുന്ന അടിക്കുറിപ്പുകളെ തിരുത്തുക കൂടിയാണ് ഭൂമി. നമ്മോടായി ഭൂമി പറയുന്നത് ഇതാണ്: 'ആ മാസ്‌ക് നിങ്ങളിൽനിന്നും എന്നെ രക്ഷിക്കാനുള്ള പ്രകൃതിയുടെ അതിജീവന ഉപാധിയാണ്്. ആ മാസ്‌ക്, കൊറോണ വൈറസിനെപ്പോലെ ചെന്നിടത്തെ സർവ്വതും തകർക്കുന്ന മനുഷ്യരാശിയോടുള്ള പോരാട്ടത്തിന്റെ കൊടിയടയാളമാണ്.'

അതിജീവിച്ചേ പറ്റൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉച്ചത്തിൽ ആക്രോശിക്കുമ്പോൾ, ഭൂമി ചെറു ചിരിയോടെ പറയുന്നത്, അവസാന അതിജീവനം എൻേറതാവും മകനേ എന്നാണ്.

കൊറോണക്കാലത്ത് അടച്ചിട്ട വീടുകൾക്കു പുറത്ത്, നാം പുറം ലോകം എന്നു വിളിക്കുന്ന ഇടങ്ങളിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിഞ്ഞാൽ, ഇക്കാര്യം നമുക്ക് കുറച്ചു കൂടി ബോധ്യമാവും..

തേജ പി വി
8 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം