ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/പരിസ്‌ഥിതി മലിനീകരണം
പരിസ്‌ഥിതി മലിനീകരണം
പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ തക്ക മാരകശേഷിയുള്ളരോഗങ്ങൾ ഇന്ന് ലോകത്ത് പടർന്നു പിടിക്കുന്നു.പരിസ്‌ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു തന്നെ കാരണമായേക്കുമെന്ന് ഓർമ്മപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കുകയാണ്. പലപ്പോഴും വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്‌ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനിൽപ്പ് അപകടത്തിൽ ആയേക്കാം.ജലമലിനീകരണം,ഖരമാലിന്യത്തിന്റെ നിർമാർജ്ജന പ്രശ്നങ്ങൾ,മണ്ണിടിച്ചിൽ,മണ്ണൊലിപ്പ്,അതിവൃഷ്ടി,വരൾച്ച,പുഴമണ്ണ് ഖനനം,വ്യവസായവത്കരണം തുടങ്ങിയവ മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം,വർണ്ണമഴ,ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.പരിസ്‌ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.വരുംതലമുറയെങ്കിലും ഇത് കണ്ടറിഞ്ഞ് ഭൂമിയുടെ നിലനിൽപ്പിനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ഒരു നല്ല നാളേയ്ക്ക് വേണ്ടി നമുക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ