ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ പ്രാണൻ വായുവിൽ അലിയുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രാണൻ വായുവിൽ അലിയുമ്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രാണൻ വായുവിൽ അലിയുമ്പോൾ

പതിവില്ലാതെ അന്തരീക്ഷത്തിൽ പടർന്ന് പിടിച്ച കാർമേഘങ്ങൾ സൂര്യാസ്തമയത്തിലേക്ക് അടുക്കുന്ന ജീവജാലങ്ങൾ .നിമിഷങ്ങൾക്കുള്ളിൽ ജനസമൂഹത്തിലേക്ക് ആഴ്ന്നിറങ്ങിയ കോവിഡ് 19 .ലോകത്തെ തന്നെ അതി പ്രശസ്തമായ ഒരു രാജ്യം തന്നെയാണ് ചൈന .ആ ചൈന തന്നെയാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം .ചൈനയിലെ തന്നെ ആയിരക്കണക്കിന് ആളുകൾ ജീവിത സ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന ഒരു ചെറിയ ഗ്രാമമായിരുന്ന വുഹാനിലാണ് ഈ മഹാമാരി ആദ്യമായി പടർന്ന് പിടിച്ചത് .ആളുകളുമായുള്ള സമ്പർക്കം വഴി പകരുന്ന കൊറോണയ്ക്ക് യാത്രക്കാരു തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളോ മരുന്നുകളോ ഒന്നും തന്നെയില്ല. അതൊരു തീപ്പൊരി പോലെ ലോകത്താകെ പടർന്ന് പിടിച്ചു .രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കുകയും രോഗം സ്ഥിതീകരിച്ച വരെ ചികിൽസക്ക് മാറ്റുകയും ചെയ്യും. വളരെ കുറച്ച് ജീവനുകൾ മാത്രം രക്ഷിക്കാൻ കഴിയും .ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ .കോവിഡ് 19 എന്ന മഹാമാരി കണ്ടെത്തിയ ആദ്യ വ്യക്തിയാണ് ലിവൻ ലിയാങ്ങ് .. ജനസമൂഹങ്ങൾക്കിടയിൽ ചർച്ചാവിഷയമായ ഒന്നാണ് കൊറോണ .അത് കണ്ടെത്തിയ സയന്റിസ്റ്റ് നിർദ്ദേശിച്ച പേര് നേവൽ കൊറോണ വൈറസ് .കൊറോണ വൈറസ് എന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ് .കൊറോണ വൈറസിന് കോവിഡ് 19 എന്ന പേര് നിർത് ദേശിച്ചത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് . രോഗം ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അത് തടയാൻ കേരള ആരോഗ്യ വകുപ്പ് രൂപീകരിച്ച പുതിയ ക്യാമ്പയിൻ ആണ് Break the Chain.ഇതിൽ നിന്നെല്ലാം ജനങ്ങൾ മനസിലാക്കേണ്ടത് Break the Chain എന്ന ആശയം എല്ലാവരും പാലിക്കുക എന്നാണ് .. ഇറ്റലിയിലെ ജനങ്ങൾ ഈ പകർച്ചവ്യാധിയെ അവഗണിക്കയാണ് ചെയ്തത് .ഇറ്റലിയെ പോലെ പല രാജ്യങ്ങളും ഇന്ന് പ്രേത നഗരങ്ങളായി കൊണ്ടിരിക്കയാണ് . ഈ വിപത്തിൽ നിന്ന് നമുക്ക് അതിജീവിക്കണം .അതിജീവനത്തിന് വേണ്ടി നമ്മൾ ചെയ്യേണ്ടത് Stay Home Stay Safe

അനു .എസ് .രാജൻ
10 A ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




അനു .എസ് .രാജൻ