ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ നൊമ്പരം

അരുതേ അരുതേ നശിപ്പിക്കരുതേ
നമ്മുടെ അമ്മയാം പ്രകൃതിയെ
കെട്ടുന്നു മാളികകൾ , ഉയരുന്നു കോട്ടകൾ
എവിടെയും പ്രകൃതി ചൂഷണം മാത്രം
മുറിവേറ്റു പോയതാ പ്രകൃതിയുടെ വേരുകൾ
മുറിവേൽപ്പിച്ചത് നമ്മൾ അല്ലെ .
അതാ ഇന്നവൾ മനുഷ്യനെ നിഗ്രഹിക്കും
ഉഗ്ര രൂപിണിയായി അവതരിച്ചു
തുള്ളികൾ മഹാമാരിയായി പെയ്തിറങ്ങി
തുഞ്ചനും, കുഞ്ചനും , ഓ എൻ വി കണ്ട പ്രകൃതി വേറെ
ഇന്നത്തെ പ്രകൃതിയുടെ ഛായ വേറെ
ഒഴുകുന്ന നദികളെ ചവറിട്ട് മൂടുന്ന കാലമിത്
പച്ചയാം പപ്രകൃതിയെപ്പോഴെ മരിച്ചു കഴിഞ്ഞു
ഇന്നുള്ളത് എല്ലാം ഡ്യൂപ്ലിക്കേറ്റിന്റെ കാലം
കാലങ്ങൾ കഴിയുമ്പോൾ പ്രകൃതിയും ഡ്യൂപ്ലിക്കേറ്റ് ആയി മാറും !
    



ആർച്ച സി എസ്
4 A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത