സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ


പാടത്തും പറമ്പിലുമായി
അന്തിയോളമധ്വാനിക്കും
പണിയാളരാണെൻ നാടിൻ
അന്നദാതാക്കളെന്നറിയുക നാം
അവർക്കായ് കുറിക്കുന്നു ഞാൻ
ആരോഗ്യശുചിത്വസന്ദേശം
രോഗങ്ങളെ തുരത്താൻ
മാർഗമോതാം കാതിൽ
പ്രതിരോധമാണാരോഗ്യം
കരുതലിൻ കരമാണാവശ്യം.
ഒന്നിച്ചൊന്നായ് പൊരുതുമ്പൊഴും
അകലാം നമുക്കു സ്വരക്ഷക്കായ്
സ്വയം ശുചിത്വം പാലിക്കാമെന്നും
സ്വയം ചികിത്സക്കു വിടപറയാം.
കാത്തുസൂക്ഷിക്കാം വീടിൻപരിസരം
ശുദ്ധമായ് സ്വച്ഛമായ് സുന്ദരമായ്

 

സൗരവ്.വി.എസ്
8 ബി സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത