പാടത്തും പറമ്പിലുമായി
അന്തിയോളമധ്വാനിക്കും
പണിയാളരാണെൻ നാടിൻ
അന്നദാതാക്കളെന്നറിയുക നാം
അവർക്കായ് കുറിക്കുന്നു ഞാൻ
ആരോഗ്യശുചിത്വസന്ദേശം
രോഗങ്ങളെ തുരത്താൻ
മാർഗമോതാം കാതിൽ
പ്രതിരോധമാണാരോഗ്യം
കരുതലിൻ കരമാണാവശ്യം.
ഒന്നിച്ചൊന്നായ് പൊരുതുമ്പൊഴും
അകലാം നമുക്കു സ്വരക്ഷക്കായ്
സ്വയം ശുചിത്വം പാലിക്കാമെന്നും
സ്വയം ചികിത്സക്കു വിടപറയാം.
കാത്തുസൂക്ഷിക്കാം വീടിൻപരിസരം
ശുദ്ധമായ് സ്വച്ഛമായ് സുന്ദരമായ്