കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവിക്കണം , നമ്മളാൽ തന്നെ

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കണം നമ്മളാൽ തന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കണം നമ്മളാൽ തന്നെ


മ്മുടെ നാട് covid 19 എന്ന രോഗത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് covid 19. നമുക്ക് covid 19 എന്ന രോഗം തടയാൻ വേണ്ടി നാം നമ്മുടെ ശരീരവും വീടും പരിസരവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം. അതിനു വേണ്ടി നാം ഓരോ വ്യക്തികളും തയ്യാർ എടുക്കേണ്ടതുണ്ട്. ഇതിനുമുമ്പ് പ്രളയം വന്നപ്പോൾ നമ്മൾ അതിജീവിച്ചത് പോലെ ഈ covid 19 എന്ന രോഗത്തിൽ നിന്നും ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന ആത്മവിശ്വാസമാണ് നമ്മളിൽ ഓരോ വ്യക്തിക്കും വേണ്ടത്.പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് നാം ഓരോ വ്യക്തിക്കും ബാധകമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു സാമൂഹിക വിപത്താണ്. പരിസ്ഥിതി മാലിന്യങ്ങൾ തടയുന്നതിനു വേണ്ടിയും ലോകത്തെ സംരക്ഷിക്കുവാൻ വേണ്ടിയും നമ്മൾ ഓരോ വ്യക്തികളും തയ്യാർ എടുക്കേണ്ടതാണ്. നമ്മുടെ ചുറ്റും ചെടികളും വൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആയി നാം ആചരിക്കുന്നു.ഒത്തൊരുമിച്ചാൽ മലയും പോരും' എന്ന ചൊല്ലുണ്ടല്ലോ, അതുപോലെ നാം covid 19 എന്ന വൈറസ് പശ്ചാത്തലത്തിൽ ഒരുമിച്ചു നിന്നാൽ ഇതിനെ നമുക്ക് അതിവേഗം തുരത്താം. Covid 19 പകർന്നു പിടിക്കുന്നത് തടയുന്നതിനുവേണ്ടി ലോകമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ കേരളമാണ് എല്ലാവർക്കും മാതൃകയായി മുൻപന്തിയിൽ നിൽക്കുന്നത്. രോഗം പ്രതിരോധിക്കാൻ വേണ്ടി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. 1. കൈകൾ നന്നായി സോപ്പിട്ട് കഴുകുക 2. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക 3. രണ്ടുനേരം കുളിക്കുക 4. തുമ്മുമ്പോൾ തൂവാല വച്ചു തുമ്മുക 5. എല്ലാ വ്യക്തികളും ആയിട്ട് അകലം പാലിക്കുക

നമുക്കു പൊരുതാം ഈ covid 19 എന്ന വൈറസിനെതിരെ
✍🏻ഫാത്തിമത്ത് ഹിബ. കെ
8th H* കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം