എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ       <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ      

ക്ലാസ്സ് റൂമിന്റെ മേൽകൂരക്കിടയിലൂടെ
ഒലിച്ചിറങ്ങിയ മഴത്തുള്ളികൾ പുസ്തകങ്ങളെ നനച്ചുതുടങ്ങിയപ്പോൾ
കുട്ടികളുടെ ശ്രദ്ധ ചിത്രശലഭങ്ങൾ ആയി
അവ ജാലകം കടന്ന് പുറത്തേക്ക്
അവർക്ക് മഴ സന്തോഷം ആയി സൗന്ദര്യമായ്‌
പക്ഷേ എനിക്ക് മഴ ഭീതിയായി
ഭീതി തൻ ചിറകേറി എൻ ചിന്തകൾ വീട്ടിലേക്ക് പറന്നു
ചോർന്നൊലിച്ച് എന്റെ വീട്ടിൽ
വെള്ളം നിറഞ്ഞെക്കുമോ
പുസ്തകങ്ങൾ നനഞ്ഞ് പോയേക്കുമോ
കാറ്റിൽ കാവടി ആടുന്ന കൂറ്റൻ തെങ്ങ് - പിന്നെയും ഭീതിയുടെ ശലഭ ചിറക്
ദൈവമേ അതിന്റെ വേരുകൾക്ക് ശക്തി നൽകണേ ...

അൽക ഉണ്ണി
9L എസ്സ് എൻ ഡി പി എച്ച് എസ്സ് എസ്സ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
ഏറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത