20:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36002(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജനാലക്കാഴ്‌ചകൾ | color= 3 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടിൻ കെടാവിളക്കാകും അമ്മ
വീടിന് ഐശ്വര്യമാകുന്ന അമ്മ
കെട്ടിപ്പിടിച്ച് കഥകൾ പറഞ്ഞു താരാട്ടുപാടി ഉറക്കുമെന്നമ്മ.....
സ്നേഹമാം കരങ്ങൾനീട്ടി ആ പൊൻ കരങ്ങളിൽ
വാരിയെടുത്ത് ഉമ്മ വയ്ക്കുന്ന അമ്മ
തെറ്റുതിരുത്തി പഠിപ്പിക്കും അമ്മ
നൽ വഴികൾ കാട്ടീടും അമ്മ
പൂവിനെയും പുല്ലിനെയും എല്ലാം കാട്ടി
ചോറു തരുന്ന എൻ്റെ നല്ലയമ്മ
സ്നേഹത്തിൻ പനിനീർ പുഷ്പമാണ് എന്നമ്മ
ക്ഷമയുടെ ദേവിയാണെൻ്റെ അമ്മ
അമ്മയില്ലെങ്കിൽ ജീവനുണ്ടോ?
അമ്മയില്ലെങ്കിൽ സ്നേഹമുണ്ടോ?
അമ്മ തൻ മടിയിൽ തല ചായിച്ചുറങ്ങാൻ
കഴിഞ്ഞാൽ പിന്നെ ജീവിതം ധന്യം