ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം
നമുക്ക് അതിജീവിക്കാം
ഇവിടെ ലോകരാജ്യങ്ങൾക്കു മുന്നിൽ ഏഷ്യാ ഭൂഖണ്ഡത്തിലെ ഇന്ത്യ എന്ന മഹാരാജ്യത്തെ കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനം ലോകത്തിനു മുന്നിൽ മാതൃകയാവുകയാണ് . നമ്മൾ അതിജീവനത്തിൻ്റെ പാതയിലാണ്.കേരളമാണ് നമ്മൾ അതിജീവിച്ചിരിക്കും -അല്ലെങ്കിലും നമ്മൾ ദൈവത്തിൻ്റെ സ്വന്തം നാട്ടുകാരല്ലേ?നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും നമ്മൾ അതിജീവിച്ചില്ലേ? ഒപ്പമല്ല -മുന്നിൽ നിൽക്കാൻ ഒരു സർക്കാരുള്ളപ്പോൾ നാം എന്തിന് ഭയക്കണം? ഈ തലമുറ ഒരു പക്ഷേ ഭാഗ്യവാൻമാരാണ്. പല അതിജീവനങ്ങളും -- നാം എന്താണ് എന്ന് തിരിച്ചറിയാനും തനിക്കും എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ആരും നിസാര നല്ല എന്നും ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടെന്നും അനുഭവം സാക്ഷിയാക്കി നമ്മെ പഠിപ്പിച്ചു തന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ചു' ' ജാതി മത ചിന്തകൾ എങ്ങോ പോയി മറഞ്ഞു ഭയമല്ല പ്രതിരോധമാണ് വേണ്ടത്.സർക്കാർ പറയുന്ന കാര്യങ്ങൾ നമുക്ക് അനുസരിക്കാം - നമുക്ക് വേണ്ടി ,നമ്മുടെ ജീവനുവേണ്ടി, നമ്മുടെ പ്രീയപ്പെട്ടവർക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി, ഈ ലോകത്തിനു വേണ്ടി. സ്വയംപര്യാപ്തത എങ്ങനെ കൈവരിക്കാം എന്നും നാം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.പലരും കൃഷിയെ സ്നേഹിക്കാൻ തുടങ്ങി. ഈ ലോക് ഡൗൺ കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചു. പല കുഞ്ഞുങ്ങളുടേയും പരാതിയായിരുന്നു അച്ഛനും അമ്മയും തിരക്കു കാരണം ഞാൻ പറയുന്നത് കേൾക്കുന്നില്ലല്ലോ എന്ന്. അതും പരിഹരിച്ചു. അച്ഛനമ്മമാർക്കും തിരിച്ചറിവുണ്ടായി എന്നത് വേറേ കാര്യം!!!' ഈ അവസരത്തിൽ നിറഞ്ഞ നന്ദിയോടെ അതിലേറെ ആദരവോടെ നാം നമ്മുടെ ആരോഗ്യ പ്രവർത്തകരെ, പോലീസുകാരെ മറ്റ് സന്നദ്ധ പ്രവർത്തകരെ നാം നോക്കി കാണുകയാണ്. സ്വന്തം ജീവൻ പണയം വച്ച് രാജ്യം കാക്കുന്ന പട്ടാളക്കാരെപ്പോലെയാണ് ഇന്നവർ - നമ്മൾ എങ്ങനെ അവരോടീ കടം വീട്ടുമെന്നല്ലേ?വളരെ സിമ്പിൾ.അവർ പറയുന്നത് അനുസരിച്ച് വീട്ടിലിരുന്ന് അവരോട് സഹകരിക്കാം. വ്യക്തികൾ തമ്മിൽ അകലം പാലിക്കാം പക്ഷേ മനസുകൾ തമ്മിൽ അകലരുത്......... Stay home........ ......be. Safe
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ