എം ആർ ആർ എം എച്ച് എസ് ചാവക്കാട്/അക്ഷരവൃക്ഷം/'കൊറോണ' കാലത്ത് കൈരളിയുടെ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrrmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ''''കൊറോണ' കാലത്ത് കൈരളിയുടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 'കൊറോണ' കാലത്ത് കൈരളിയുടെ സന്ദേശം    

ലോകമാകെ വിഷം വിതയ്ക്കും...
ബാധയാ ഞാനൊരു ബാധയാ...
ലോക ഹൃദയങ്ങളെന്നും സ്മരിക്കുന്നൊ -
രോർമ്മയാ ഞാനൊരോർമ്മയാ..

ജാതിയില്ല , മതഭേദ ചിന്തയില്ല...
ഈ കാലത്ത് ജാഗ്രതയേറെ പുണ്യം...
മനസുറപ്പുത്തരവാദിത്വവും...
പിന്നെ ചങ്കുറപ്പും കൂടെയുണ്ടാകണം..

ഞാനാം കൊറോണ മഹാമാരിയായ്...
ദൈവത്തിൻ നാട്ടിലുമെത്തിയെൻ ...
കറുത്ത കരങ്ങളാൽ പ്രഹരിക്കുവാനോങ്ങവെ..
കണ്ടു ‍‍ഞാൻ ഒത്തൊരുമയാൽ
കൈകോർത്ത നാടിനെയിനി
ഞാനെങ്ങിനെ ആക്രമിക്കും?

കണ്ടു ഞാൻ എങ്ങും വിശുദ്ധ മനസ്സുകൾ
ദൈവത്തിൻ നാടായ കേരളത്തിൽ
ദീനാനുകമ്പയും,നൻമയും മേളിച്ച
മാലാഖമാരൊക്കെയും ത്യാഗത്തിലാണ് ...

ആരോഗ്യസേവകർ മുൻപിൽ നിന്ന്
അങ്കംകുറിക്കുന്ന കൊച്ചുനാട് ;
സേവനസന്നദ്ധരാം പ്രജകളൊപ്പം
കൂടെ കരുത്തേകി നാടിൻ മുഖ്യൻ.

തിരിച്ചെത്തി ഞാനെന്റെ ഉറ്റമിത്രത്തോട് ..
പറയാൻ കൊതിക്കുന്ന നല്ല കഥ...
കൈരളീ നാടിന്റെ സ്വന്തം കഥ...
ആരും നമിക്കുന്ന നല്ല കഥ

റമീസ സി ആർ
8 B എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, തൃശ്ശൂർ,ചാവക്കാട്
ചാവക്കാട് . ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത