Schoolwiki സംരംഭത്തിൽ നിന്ന്
അന്ത്യത്തിൻ മണി മുഴക്കം
ഹാ! നീയൊരു വ്യക്ഷം ഈ
ഭൂമിയിൽ ഇപ്പോഴൊരു ജഡം
വീണ്ടുകിടക്കും നിന്നെ കാണുമ്പോൾ എൻ
മനമൊരു ഭയത്തിനഗാഥതയിൽ വീണുപോവും.
നിൻ മിത്രമാം ശലഭത്തിനും പൂക്കൾക്കും
നിന്നെക്കാണുമ്പോൾ ഉശവിളി കേൾക്കയായി.
അന്ത്യത്തിൻദിനമെത്താ റായി!
ഈ പ്രകൃതി പോകയായ് ഇനി
വരാൻ കഴിയാത്ത വിധം .
പുറംമോടി പതിപ്പിച്ച ലോകത്തിനുള്ളിൽ
തേങ്ങിക്കരയും പുൽനാമ്പുകൾ .
മേഘത്തിൻ നിറം മാഞ്ഞു പോയ് വെള്ളതൻ
സമാധാനമായ അവളിന്ന് നിഴലിലകപ്പെട്ടു.
കിളികൾ ഒച്ചയിട്ടു പറക്കുന്നു അവർ പറയുന്നു "അന്ത്യം"!
സർവ്വർക്കും ഭയം മനുഷ്യർക്കൊഴികെ
സർവ്വർക്കും ഭയം തിരിച്ചറിവിൻ ഭയം!
ഇനിയില്ല ഈ മടിത്തട്ടിൽ ഒരു ജന്മം
ഭൂമിയിൽ വിഷപ്പുക നിറയുകയാണ്.
ഇങ്ങനെ പറയുകിൽ വൃക്ഷം എരിയുകയാണ്.
പ്രകൃതി നീലകണ്ഠനെ പോൽ എരിയുകയാണ്
വിഷം ഏറിയിരിക്കുന്നു എന്നവൾ പറയുന്നു.
വൃക്ഷം ഏറെശബദത്തിൽ
പറയുന്നു !
ഇനിയും നിൻ ക്രുരത തുടർന്നാൽ മനുഷ്യാ,
പാർവ്വതിയും ഹരിയും നശിച്ചു പോകും.
അന്ത്യത്തിൻ മണി മുഴങ്ങുകയായി ഇനി ഞാനില്ല
നീയില്ല മനുഷ്യാ നിൻ ക്രുര തയുമില്ല !
- ലസ്ന എം.വി
|