Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ
അന്യദേശാഡംബരങ്ങളെല്ലാ-
മങ്ങു നാം നേടി ഞെളിഞ്ഞിരിക്കേ
എന്തിനും മീതെ ഞാൻ എന്ന് ചൊല്ലി
തിന്നു തിമിർത്തു രസിച്ചിരിക്കെ
അന്യദേശത്തു നിന്നെത്തിയല്ലോ
മഹാവ്യാധിയാം കൊറോണയും
ലോകാവസാനത്തിൻ ഭീതിയേകി
ലോകശക്തിയെ പിടിച്ചുകെട്ടി
മന്ത്രങ്ങളേയും തന്ത്രങ്ങളേയും
മാറ്റി നിറുത്തിയ മഹാവ്യാധി
ദൂരത്തകറ്റാൻ നാം ദൂരെയായി
കൂരക്കകത്തങ്ങിരിപ്പുമായി
ഉപജീവനത്തിന്നുപരിയായി
'അതിജീന'ത്തെ നാം കണ്ടുവല്ലോ
നിപ്പയും ഓഖിയും വന്നുപോയി
പ്രതിരോധ വേലിയിൽ വിജയം നേടും
മലയാള നാടെന്നുമഭിമാനം
മലയാളി ലോകത്തിന്മാതൃകയും
കാല ക്രമത്തിൽ നാം കൈ വരിക്കും
കൈവിട്ടു പോയൊരു നല്ല കാലം
ശാസ്ത്രയുഗത്തിലെ അത്ഭുതമാം
മാനവരാശിയെ കൊന്നൊടുക്കാ-
നാകില്ല രാക്ഷസാ കാത്തിടേണ്ട
കുമ്പിട്ടു നിൽക്കാൻ മനസ്സുമില്ല
ഔഷധം ഞങ്ങളോ കണ്ടെത്തു-
മക്കാലം ദൂരെയല്ലെന്നോർക്കുമല്ലോ
എന്തിനും ശാസ്ത്രമിന്നൊപ്പമുണ്ടേ
പ്രത്യാശ ഞങ്ങൾക്കെന്നുമുണ്ടേ
മുഖം മൂടിയില്ലാ സോദരരേ
കാണുന്ന നാളുടനെത്തുമല്ലോ
എന്തിനും ശാസ്ത്രമിന്നൊപ്പമുണ്ടേ
'പ്രത്യാശ 'ഞങ്ങൾക്കെന്നുമുണ്ടെ.
ദേവനന്ദ എം ഡി
|
5A ഗവ. എൽ പി എസ് മണലകം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
|