എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ സന്തോഷം ഇല്ലാത്ത ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സന്തോഷം ഇല്ലാത്ത ഒരു അവധിക്കാലം

അവധിക്കാലം എന്നത് ഏവർക്കും സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് . പക്ഷെ ഈ അവധിക്കാലം ഏവർക്കും പേടി നിറഞ്ഞ കാലമാണ് . കാരണം ചൈന എന്ന മഹാരാജ്യത്തിൽ നിന്നും പടർന്നു പിടിച്ച കൊറോണ വൈറസ് എന്ന മഹാമാരിയെ ക‌ുറിച്ചാണ് ഏവരും ഭയന്നിരിക്കുന്നത്‌ . കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അത് കടന്നു പിടിച്ചിരിക്കുകയാണ് . അവധിക്കാലമായിരിക്കെ ഏവരും അവരുടെ ബന്ധുവീട്ടിലും മറ്റുമാണ് ചിലവഴിക്കുക . പക്ഷേ ഈ അവധിക്കാലം ഏവരും അവരുടെ വീടിന്റെ പുറത്തിറങ്ങാൻ തന്നെ പേടിക്കുന്നു. ചില പ്രദേശങ്ങളിൽ ഭക്ഷണം ലഭിക്കാതെ ആളുകൾ വലയുകയാണ് . ഗൾഫ് രാജ്യങ്ങളിലടക്കം ഈ മഹാമാരി പടർന്ന‌ു പിടിച്ചിരിക്കുകയാണ് . മലയാളികളടക്കം കുറേ പേർ അവിടെ അകപ്പെട്ടിരിക്കയാണ് .കോവിഡ് 19 ന് എതിരെ പൊരുതിയ ഒരുപാട് ഡോക്ടർമാരും നഴ്സ‌ുമാരും മരണമടയുകയാണ്. കോവിഡ് 19 നെ കേരളം ഒറ്റക്കെട്ടായി ആണ് പ്രതിരോധിക്കുന്നത് ‌. രാജ്യം വളരെ ദുർഘടമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് . കേരളത്തിൽ 6 ഹോട്സ്പോട്ട‌ുകളാണ് ഇപ്പോൾ നിലവിൽ ഉള്ളത് . ഈ സ്ക്ക‌ൂൾ അവധിക്കാലം ഏവർക്ക‌ും മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചത് . അവസാനമായി എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം.അനാവശ്യമായി പുറത്തിറങ്ങരുത് പോലീസ‌ുകാരോട് ദയവായി സഹകരിക്കക . വീട്ടിലിരിക്ക‌ൂ സ‌ുരക്ഷിതരാക‌ൂ


മ‌ുഹമ്മദ് ജസൽ എൻ
8 F എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ