ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ആരോഗ്യവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും ആരോഗ്യവും
     ഇപ്പോൾ നാം ഒരു അപകടകരമായ അവസ്ഥയിൽ കൂടി കടന്നു പോകുകയാണ്. കോവിഡ് 19 എന്ന മാരക വൈറസ് നമ്മുടെ ലോകത്തെ ആക്രമിക്കുകയാണ്. അതിനോട് പൊരുതകയാണ് നാം ഇപ്പോൾ ചെയ്യുന്നത്. വ്യക്തി ശുചിത്വം പാലിച്ചും വീട്ടിലിരുന്നും നമുക്കതിനെ തോല്പിക്കാം, എപ്പോഴും സോപ്പുപയോഗിച്ച് കൈകഴുകുന്ന ശീലമുണ്ടാക്കുക. നഖങ്ങൾ വെട്ടി വൃത്തിയാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക,. വൃത്തിയുള്ള വസ്ത്രം ധരിക്കുക, രണ്ടും നേരം കുളിക്കുക. സാമൂഹിക അകലം പാലിക്കുക. വീടും പരിസരവും തൂത്തു വൃത്തിയാക്കുക, പാത്രങ്ങൾ കഴുകുക തുടങ്ങിയ കാര്യങ്ങൾ കുട്ടികളായ നമുക്കും ചെയ്യാൻ കഴിയും. മുറ്റത്തും പറമ്പിലും പ്ലാസ്റ്റിക്, മുട്ടത്തോട് എന്നിവ വലിച്ചെറിയരുത്. മഴ പെയ്യുമ്പോൾ കൊതുകുകൾ മുട്ടയിട്ട് പെരകും. ഇതൊക്കെ ഒഴിവാക്കി ,രോഗമില്ലാത്ത അവസ്ഥയിലേക്ക് നമുക്ക് പോകാം.അതായത് ആരോഗ്യമുള്ള ജീവിതം ഉയർത്താം. നാടൻ ഭക്ഷണ രീതികൾ തുടരുക .വ്യായാമം ശീലമാക്കുക ധാരാളം വെള്ളം കുടിക്കുക, നല്ലതുപോലെ ഉറങ്ങുക ഇവയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുക., ഇതുപോലെ പച്ചക്കറി നട്ട് അടുക്കളത്തോട്ടമുണ്ടാക്കുക.നെൽക്കൃഷി പോത്സാഹിപ്പിക്കുക നമുക്കു വേണ്ടത് നമ്മൾ മണ്ണിൽ വിളയിച്ചെടുക്കണം. അങ്ങനെ.ആരോഗ്യമുള്ള നല്ലതലമുറയെ നമുക്ക് വാർത്തെടുക്കാം. ശുചിത്വ ആരോഗ്യമുള്ള സുന്ദരനാടാക്കി മാറ്റാം.


ദേവിനന്ദ.എ
ക്ലാസ്സ് - നാല് ശ്രേയ .എൽ പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം