ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വികൃതിയായ അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വികൃതിയായ അപ്പു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വികൃതിയായ അപ്പു

പട്ടണത്തിലെ ഒരു വീട്ടിൽ അപ്പു എന്ന വികൃതിയായ കുട്ടി ഉണ്ടായിരുന്നു. അവൻെറ വീട്ടിൽ എന്നും ഒരു കാക്ക വന്ന് ശബ്ദം ഉണ്ടാക്കുമായിരുന്നു.കാക്കയുടെ ശബ്ദം അവൻ അരോചകമായി തോന്നി.ആ കാക്കയെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഓടിക്കാൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു. കാക്കയെ തെറ്റാലി കൊണ്ട് കൊല്ലാം എന്നു തീരുമാനിച്ചു.അങ്ങനെ കാക്ക രാവിലെ വന്നിരുന്നപ്പോൾ അവൻ തെറ്റാലി എടുത്ത് ഉന്നം നോക്കി അതിനെ അടിച്ചു വീഴ്ത്തി.കാക്ക പിട‍‍ഞ്ഞു പിട‍‍ഞ്ഞു ചത്തു.പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻെറ വീട്ടിനടുത്ത് വല്ലാത്ത ദുർഗന്ധം തോന്നി നോക്കിയപ്പോൾ അവൻ കൊണ്ടിടുന്ന എച്ചിലെല്ലാം ഈച്ചയും പുഴുവും വന്ന് നിറഞ്ഞു വ‍ൃത്തിക്കേടായി മാറിയിരിക്കുന്നു.അപ്പോഴാണ് അവന് മനസിലായത്,ആ കാക്ക എന്നും വന്ന് എച്ചിലെല്ലാം കൊത്തി തിന്ന് പരിസരം വൃത്തിയാക്കുകയായിരുന്നു എന്ന്.ഞാൻ ചെയ്തത് വലിയ തെറ്റായിപ്പോയി.ആ പാവം കാക്കയെ കൊല്ലണ്ടയായിരുന്നു.അവന് വളരെയധികം സങ്കടമായി.എല്ലാ ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട് .അതുകൊണ്ട് ഒരു ജീവികളെയും ഉപദ്രവിക്കുകയില്ല എന്ന് അവൻ തീരുമാനിച്ചു. <
"അനാവശ്യമായി ജീവികളെ ഉപദ്രവിക്കാൻ പാടില്ല."

അവന്തിക. എസ്സ് .ബിനു
4 C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ