എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/അക്ഷരവൃക്ഷം/ നിശബ്ദ നിമിഷങ്ങൾ

19:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിശബ്ദ നിമിഷങ്ങൾ | color= 1 }}നാളെയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശബ്ദ നിമിഷങ്ങൾ
നാളെയാണ് നമ്മുടെ സ്ക്കൂളിന്റെപഠനോത്സവം.ഞങ്ങൾ ഞങ്ങളുടെ കഴിവുകൾ തെളിയിക്കാൻ ഒരുങ്ങി.നമ്മുടെ രക്ഷിതാക്കളും ഒരുങ്ങി ഞങ്ങളുടെ പഠന മികവ് കാണാൻ. അവസാന ഒരുക്കങ്ങളിലായിരുന്നു ഞങ്ങൾ. പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന വാർത്ത ഞങ്ങളുടെ കാതുകളിലെത്തിയത്. നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!ഞങ്ങൾക്കാക്കെ സങ്കടമായി.കൂട്ടുകാരോടും അധ്യാപകരോടും ഒരു യാത്രാ വാക്ക് പോലും പറയാതെ ഞാൻ സ്ക്കൂളിന്റെ പടിയിറങ്ങി.ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്ന ഞാൻ സ്ക്കൂളിന്റെ

പടിയിറങ്ങുമ്പോൾ ഇത്രയും വിചാരിച്ചില്ല.നാടെങ്ങും മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണെന്ന്. ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള ഈ കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതി ക്കൊണ്ടിരിക്കുകയാണു. പെട്ടെന്ന് ഒരു ദിവസം നമ്മുടെ പ്രധാനമന്ത്രി ലോക് ഡൗൺ ഉത്തരവിറക്കി. അതോടെ നാടെങ്ങും കനത്ത സുരക്ഷയും. അമ്പലങ്ങളിലും പള്ളികളിലുമെല്ലാം ആളുകൾക്ക് വിലക്കും ഏർപ്പെടുത്തി.ആർക്കും വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. അതോടെ വീടിനുള്ളിലെ നാലു ചുവരുകൾക്കുള്ളിലായി എന്റെ ജീവിതം. അവധിക്കാലം തുടങ്ങിയാൽ കൂട്ടുകാർ എന്നെ തേടിയെത്തും. മാവിൽ കല്ലെറിഞ്ഞും, മാങ്ങ പറിച്ചും... കണ്ണിമാങ്ങ പറിച്ച് ഉപ്പും കൂട്ടി പങ്കിട്ടു കഴിക്കുന്നതിന്റെ സ്വാദ് ഇപ്പോഴും നാവിൽ തുമ്പിലുണ്ട്. മാവിൻ കൊമ്പിൽ ഊഞ്ഞാലുകെട്ടി കൂട്ടുകാരുമൊത്ത് ആടിക്കളിച്ചതും, കൊച്ചമ്മാടിക്കളിച്ചതും.കണ്ണുകെട്ടി കളിച്ചതുമെല്ലാം മറക്കാൻ പറ്റാത്ത ഓർമകൾ മാത്രം. ഇപ്പോൾ മാവിൻ കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ഊഞ്ഞാലും മാവിൽ നിറഞ്ഞു നിൽക്കുന്ന കണ്ണിമാങ്ങകളും ഓടിനടന്ന പാടവരമ്പും എല്ലാം ദൂരെ നിന്നും കാണുന്ന കൗതുക വസ്തുക്കളായി.ഇന്നെന്റെ കളിക്കൂട്ടുകാർ പുസ്തകങ്ങളും ടീവിയും പത്രവുമൊക്കെയാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പം പകരുന്ന രോഗം. അതിന്റെ നടുവിലായ നമ്മുടെ ജീവനും ജീവിതവുംസംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം സ്വയം ശ്രദ്ധിക്കുക. ശുചിത്വം ഒപ്പം പ്രാർത്ഥനയുമായി ഈ കൊറോണ വൈറസിനെതിരെ പോരാടാം...📝


DEVARCHANA
3 A എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം