എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ )
കൊറോണ എന്ന ഞാൻ
കൊറോണവിറിഡേ എന്ന കുടുംബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ. നാനോ മീറ്ററാണ് ഒരു കൊറോണ വൈറസിന്റെ വ്യാസം.ഒരു മീറ്ററിനെ നൂറു കോടി ഭാഗങ്ങളാക്കിയാൽ അതിലൊരു ഭാഗത്തിന്റെ നീളമാണ് ഒരു നാനോ മീറ്റർ. കൊറോണ വൈറസ് മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും രോഗങ്ങളുണ്ടാക്കും. കടുത്ത ചുമയും ശ്വാസതടസ്സവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ. 2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയ തരം കൊറോണ വൈറസിനെ ഗവേഷകൻ തിരിച്ചറിഞ്ഞു. കടുത്ത ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. കോവിഡ് 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടിരുന്നത്. ഇത് വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ചൈനയ്ക്ക് പുറമെ ഇറ്റലിയിലും ഇറാനിലും ഈ വൈറസ് ബാധയേറ്റ് നിരവധി പേർ മരണമടഞ്ഞു. "ഞാൻ വരാതിരിക്കണോ"? കൈകൾ നന്നായി കഴുകിയാൽ മതി. ഇതു വരെ കോവിഡ് 19 ന് ഫലപ്രദമായ ഒരു പ്രതിരോധമരുന്നും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല. ഇതിനായുള്ള ശ്രമത്തിലാണ് ലോകത്തിലെ പല മരുന്നു ഗവേഷണസ്‌ഥാപനങ്ങളും. രോഗലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്നും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. തുടർമാനമായി ഇന്ത്യയിലും ഈ രോഗം സ്‌ഥിതികരിക്കപ്പെട്ടു. ചൈനയിൽ മെഡിക്കൽ പഠനം കഴിഞ്ഞ് മടങ്ങി വന്ന 3 വിദ്യാർത്ഥികൾക്കാണ് രോഗം ഉണ്ടായത്. കേരളത്തിലെ കോവിഡ് വ്യാപന രീതികളെക്കുറിച്ചു സർക്കാർ പഠനം തുടങ്ങുന്നു. എങ്ങനെ സഹിക്കും? സ്‌പെയിനിൽ കൊറോണ രോഗികളെ ചികിൽസിക്കുന്ന ആശുപത്രിയിലെ ജീവനക്കാർ പരസ്പരം ആശ്വസിപ്പിക്കുന്നു. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ചൈനയെ മറികടക്കുന്നത് ഇറ്റലിയും യു.എസ്.എയുമാണ്.കോവിഡിന്റെ പ്രചണ്ഡവാതം യൂറോപ്പിലും യു എസിലും ആഞ്ഞടിക്കുമ്പോൾ അതുയർത്തുന്ന ധാർമിക പ്രശ്നങ്ങൾ പരിഷ്‌കൃത സമൂഹങ്ങളെ തുറിച്ചു നോക്കുന്നു. ഇപ്പോൾ ലോകമെമ്പാടുമുള്ള ജനവും വാർത്താമാധ്യമങ്ങളും കേരളത്തെയും കേരളസർക്കാരിനെയും പ്രശംസിക്കുന്നു. അമേരിക്ക മതിയെന്നു പറഞ്ഞവർ ഇപ്പോൾ പറയുന്നു, "കേരളം, അതു മതി അ താണ് ദൈവത്തിന്റെ സ്വന്തം നാട്". കേരളത്തിലെ ആരോഗ്യപ്രവർത്തകർ ഒന്നിച്ച് പോരാടുന്നു. ആരും ഇതിനെ പേടിച്ചു പിന്മാറുന്നില്ല. എല്ലാവരും ഒറ്റകെട്ടായി ഈ കൊറോണ കാലം നേരിടും. കർണ്ണാടകസംസ്‌ഥാനം അതിർത്തി അടച്ച് കേരളത്തെ ഒറ്റപ്പെടുത്തി. പല രോഗികളും ചികിത്സ കിട്ടാതെ മരണമടഞ്ഞു.അവിടത്തെ രോഗികൾക്ക് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 26 പേർ അടങ്ങുന്ന വിദഗ്ധർ കാസർഗോഡ് പോയി അവിടെ ഒരു മെഡിക്കൽ കോളേജ് തുടങ്ങി. അങ്ങനെ കേരളം ഒന്നിലും പിന്മാറാതെ മുമ്പോട്ടു പോകുന്നു.ചില മരണങ്ങൾ ഒക്കെ കേരളത്തിൽ സംഭവിച്ചു.സമൂഹവ്യാപനമാകാതെ ഇതിനെ പിടിച്ചു നിർത്തുവാൻ സർക്കാരിന്റെ പരിശ്രമഫലമായി സാധിച്ചു വരുന്നു. ഏപ്രിൽ 3 മുതൽ 8 വരെയുള്ള 6 ദിവസം പുതുതായി കണ്ടെത്തിയ രോഗങ്ങളുടെ എണ്ണം 59 മാത്രമാണ് .മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തിൽ രോഗികൾ കുറയുന്നത്. ക്യാറന്റീൻ കാലാവധി തീരുന്നതോടെ നിരീക്ഷണത്തിലുള്ളവർ കുറഞ്ഞുവരുന്നതിനാൽ ഇനി രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. ഇതേ സമയം കൊറോണ വൈറസ് 5% ആളുകളിൽ 20 ദിവസം വരെ സജീവമായി നിലനിൽക്കുമെന്നതിനാൽ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ല. "നമ്മൾ നേരിടും ഒന്നിച്ച് ഈ കൊറോണ കാലം".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ