സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/പ്രകൃതിയെ നീയെവിടെ

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= | color= 3 }} <center> <poem> പ്രകൃതിയെ നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രകൃതിയെ നീയെവിടെ

അമ്മേ.. നിൻ സ്നേഹത്തിനായി ഞാന-
ലയന്നു, നീ തിരിച്ചു വരുവിൻ
ആയിരങ്ങൾക്ക് ഒരിളം കാറ്റുപോൽ
എൻ നൊമ്പരങ്ങൾക്ക് ആശ്വാസമായ് നീ വരുവിൻ
പച്ചപ്പെല്ലാം മടക്കി വച്ച് നീയെങ്ങ് പോയ്‌?
പച്ചപ്പായ വിരിച് ഭൂമിക്ക് ഐശ്വര്യമായ് നീ വരുവിൻ

കുഞ്ഞുമനസ്സുകൾ ഇന്ന് നിന്നെ തേടുന്നു.
നിന്റെ ജീവസ്പന്ദനങ്ങളറിയാനവർതൻ മനസ്സ്
തുടിക്കുന്നു, ഇന്ന് നിന്നോട് തെറ്റ് ചെയ്തവരി മനുഷ്യരോട് നീ ക്ഷമിക്കുവിൻ
രൗദ്രഭാവത്തിലുള്ള നിൻ ഘോരതാണ്ടവം
വെടിഞ്ഞു നീ വരുവിൻ

മനുഷ്യരോടുള്ള നിൻ പ്രതികാരദാഹമടക്കുവിൻ
അവർ ഇന്നിതാ കൂപ്പുന്നു കൈ നിൻമുൻപിൽ
എല്ലാം ക്ഷമിച്ചു നീ വരുവിൻ
നിന്റെ മനോഹരമായ പച്ചപ്പട്ടുടുത്തുള്ള
വരവിനെ കാത്തിതാ സൂര്യനും ചന്ദ്രനും
ഒന്നുപോൽ നിൽക്കുന്നു.

അവർക്കുത്തരമായ് നീ വരുവിൻ
നിന്റെ വരവിനായിതാ, ഞങ്ങൾ നിറമിഴികളോടെ കാത്തിരിക്കുന്നു
പ്രകൃതിയെ... നീയെവിടെ !!
 

അക്ഷയ ചന്ദ്രൻ
9C സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത