കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പ്രതീക്ഷ

19:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ


     മേൽക്കൂര വീഴാറായ ആ കുഞ്ഞു വീട്ടിന്റെ കുടുബനാഥ അവൾ മാത്രമായിരുന്നു. ആ കുഞ്ഞു വീട്ടിൽ അവൾ അടക്കം ഏഴ് പേരാണ് ഉള്ളത്...അവരുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയിട്ട് 10വർഷത്തിൽ കൂടുതലായി. പിന്നീട് അവരെ പോറ്റി വളർത്തിയത് അമ്മയാണ്. അച്ഛൻ ഉപേക്ഷിച്ചതിന് ശേഷം വേറെ മാർഗ്ഗം ഇല്ലാതെ അമ്മ വീട്ടുജോലിക്ക് പോയും കൂലിപണി ചെയ്തും ഒരു കുറവും ഇല്ലാതെ അവരെ വളർത്തി. കാലങ്ങൾ കഴിയും തോറും അമ്മയ്ക്ക് വയ്യാതായി. അങ്ങനെ അമ്മ കിടപ്പിലായി. പിന്നെ എല്ലാവരും പ്രതീക്ഷ അർപ്പിച്ചത് മൂത്തമകളെ ആയിരുന്നു. അവളായിരുന്നു മീന. കുറച്ചു മാസങ്ങൾക്ക് ശേഷം അമ്മ വെറും ഓർമ്മയായി. മീന അമ്മയെപ്പോലെ അനുജത്തികളെ വളർത്തി. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു. അങ്ങനെ അവർ നല്ല രീതിയിൽ കഴിഞ്ഞു. ഒരു ദിവസം അവൾ വീട് വൃത്തിയാക്കുമ്പോൾ ഒരു പൊടി പിടിച്ച പെട്ടി കണ്ടു അവൾ അതു മെല്ലെ തുറന്നു. അതിൽ അച്ഛന്റെ ഫോട്ടോ കാണാനിടയായി. അപ്പോൾ അവൾ ചിന്തിച്ചു അച്ഛന് ഒരു കത്ത് എഴുതിയാലോ? അവൾ കത്തെഴുതാൻ ആരംഭിച്ചു.
     പ്രിയപ്പെട്ട അച്ഛന്,
     അച്ഛാ ഞാൻ മീന. ഞങ്ങൾ ഇപ്പോൾ തനിച്ചാണ്. ഞങ്ങളുടെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷമായി. ഞങ്ങൾ ഇവിടെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഞാനാണ് ഇവിടെ എല്ലാവരെയും നോക്കുന്നതും.അച്ഛന് സുഖമാണോ? സുഖമാണെന്ന് പ്രതീക്ഷിക്കുന്നു . അച്ഛൻ ഇപ്പോൾ എവിടെയാണ്? എന്റെ ചോദ്യത്തിനുള്ള മറുപടി കിട്ടും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം മകൾ മീന.
               എന്ന് സ്നേഹത്തോടെ
               മീന
               ഒപ്പ്
     വിലാസമില്ലാത്ത കത്തിലെ ഉത്തരത്തിനു വേണ്ടി പ്രതീക്ഷ യോടെ അവൾ തപാൽ പെട്ടിയിൽ കത്തിട്ടു വീട്ടിലേക്ക് തിരിച്ചു അച്ഛനിലേക്ക് പ്രതീക്ഷയർപ്പിച്.........

റിസ ഫാത്തിമ എം.കെ
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ