ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/ഒരു തൈ നടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു തൈ നടാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തൈ നടാം

ജൂൺ 5 ലോകപരിസ്ഥിതിദിനമായി നാം ആചരിക്കാറുണ്ടല്ലോ.വൃക്ഷത്തൈകൾ നട്ടും വിത്തുകൾ വിതരണം ചെയ്തും വിവിധ മത്സരങ്ങൾ നടത്തിയും ഈ ദിനം നാം ആഘോ ഷിക്കുന്നു.ഒരാഴ്ചയോ ഒരു മാസമോ കഴിയുമ്പോൾ ഇതെല്ലാം നാം മറക്കുന്നു.അതുപോലെ നമ്മുടെ പ്രകൃതിയിലെ കുളം, പുഴ,തോട്,കിണർ ഇവ സംരക്ഷിക്കാനും നമുക്ക് കഴിയുന്നി ല്ല.അതിനാൽ പല തരത്തിലുളള രോഗങ്ങളും നമുക്ക് ഉണ്ടാകുന്നു.ഇതിനൊരു മാറ്റമ ഉണ്ടാ യേ മതിയാകൂ.എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും തൈകൾ നടാനും അവയെ പരിപാ ലിക്കാനും നമുക്ക് കഴിയണം.നമ്മുടെ പ്രകൃതിയെ നാം തന്നെ സംരക്ഷിക്കണം.അതിനായി നമുക്ക് ശ്രമിക്കാം.ഈ സമയം സുഗതകുമാരി ടീച്ചറിന്റെ കവിത ഞാനോർത്തു പോകുന്നു.

          ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി
          ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി
           ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി
            ഒരു തൈ നടാം നല്ല നാളേക്കുവേണ്ടി

ശിവനന്ദ.എസ്
4 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം