സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ കാത്തിരുപ്പ്...

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുനർജനിക്കാനുള്ള കാത്തിരുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുനർജനിക്കാനുള്ള കാത്തിരുപ്പ്...

കാത്തിരിപ്പൂ സമൂഹമേ നിന്നെ,പഴയ ചട്ടയൊന്നണിഞ്ഞ് കാണുവാൻ...
കാത്തിരിപ്പൂ സഹോദരേ നിന്റെയാ, ചെറു പുഞ്ചിരിയൊന്നു നുണഞ്ഞീടുവാൻ....

കാറ്റിലാടും ആൽമരം ചോദിപ്പൂ....
എൻ അണയത്തൊന്ന് ചാരിനിൽപ്പൂ
പ്രതീക്ഷയോടെ...
പഴയ കളിതമാശകൾ ചൊല്ലൂ ...
മനസ്സിനാനന്ദമായി ...
ആൽമരച്ചുവട്ടിലെ നുറുങ്ങുകഥകൾ,
സ്മരണകളായ് മാറുന്നിതോ....

നാലു ചുമരിലെ ഈ ജീവിതം,
എനിക്കഭിമാനം.....
തുരത്തും ഞങ്ങളീ പ്രതിസന്ധിയെ ,
ഒറ്റക്കെട്ടായ്....
പ്രതിരോധിക്കും ഞങ്ങളീ മഹാമാരിയെ, ഏകയായി.... സമൂഹത്തിനായ് ....

ത്യജിക്കുന്നു ഞാനെൻ സ്വാതന്ത്ര്യം,
രോഗപീഠതൻ അടിമയാകാതിരിക്കാൻ

ത്യജിക്കുന്നു ഞാനെൻ സന്തോഷം,
ലോകത്തെ വ്യസനത്തിലാഴ്ത്താതിരിക്കാൻ....

ഇനി എത്രനാളെൻ കാത്തിരിപ്പു തുടരുമെന്നറിയല്ലാ.....
ഇനി എത്രനാളെങ്കിലും തുടരുമീ കാത്തിരിപ്പു ...
നിനക്കായ്.....
എനിക്കായ്....
ഈ ജഗത്തിനായ്.....
 

ഫാത്തിമ സൈറിൻ എം.എൻ
9 D സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത