ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴിയുടെ ബുദ്ധി

18:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42604 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/കുഞ്ഞിക്കോഴിയുടെ ബുദ്ധി | കുഞ്ഞിക്കോഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കോഴിയുടെ ബുദ്ധി
പറമ്പിൽ ചിക്കി ചികഞ്ഞു നടക്കുമ്പോൾ അമ്മക്കോഴി പറഞ്ഞു മക്കളെ കാടിന്റെ അരികിലൊന്നും പോകരുതേഅതെന്താ അമ്മെ അവിടെ ഒരുപാട് കാഴ്ചകളൊക്കെ ഉള്ളതല്ലേ?കുഞ്ഞിക്കോഴി അതൊന്നും ശ്രദ്ധിച്ചില്ല .അവൾ 'അമ്മ കാണാതെ കാടിനുള്ളിലേക്ക് പോയി.കുറെ ദുരം അവൾ നടന്നു.എന്തോ ഒരു ശബ്ദം കേട്ട്.കുഞ്ഞികോഴിക്കു പേടിയായി.അവൾ നാലുപാടും നോക്കി പതുക്കെ നടന്നു.വീണ്ടും ആ ശബ്ദം കേട്ടുകൊണ്ടേയിരുന്നു.പുല്ലുകളെല്ലാം ഇളകിയാടുന്ന.ചുള്ളിക്കമ്പുകൾ ഞെരിനോടിയുന്നു.കുഞ്ഞികോഴിക്കു പേടിയായി.പുല്ലുകൾക്കിടയിൽനിന്നും അതാ ഒരു കുറുക്കൻ ചാടി വരുന്നു.കൂർത്ത പല്ലും നഖവും ഉള്ള കുറുക്കൻ.കുഞ്ഞിക്കോഴി ഓടാൻ തുടങ്ങി.കുറുക്കൻ കുഞ്ഞിക്കോഴിയെ പിടിക്കാൻ വേണ്ടി പുറകെ ഓടി.കുഞ്ഞിക്കോഴി പകുതി ദൂരം ഓടിയപ്പോഴേക്കും വല്ലാതെ തളർന്നു.അപ്പോൾ അവൾക്കു ഒരു സൂത്രം തോന്നി.കുഞ്ഞിക്കോഴി കുറുക്കനോട് പറഞ്ഞുകുറുക്കച്ചാ ,കുറുക്കച്ചാ എന്റെ തലയിൽ ബുദ്ധിയില്ല.നിങ്ങളുടെ തലയിൽ നിറയെ ബുദ്ധി യുണ്ടല്ലോ ?എന്നെ തിന്നാൽ നിങ്ങളുടെ തലയിലെ ബുദ്ധി കൂടി നഷ്ടപ്പെടും.പിന്നെ ബാക്കിയുള്ള മൃഗങ്ങളെയൊന്നും നിങ്ങൾക്ക് ഇരതേടി തിന്നാൻ കഴിയില്ല.കുറുക്കൻ കുഞ്ഞിക്കോഴി പറഞ്ഞത് വിവാസിച്ചു.അങ്ങനെ കുഞ്ഞിക്കോഴി അവിടെ നിന്നും ഒരു വിധം രക്ഷപെട്ടു.
നിതാ വിനോദ്
മൂന്ന് എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ