ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പഴേടം പനംപൊയിൽ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി കവിത

മാറ്റുക നമ്മുടെ ശീലങ്ങളെ
മാറ്റുക ജീവിത ശൈലികളെ
മാറ്റുക ജീവിത രീതികളെ
മാറ്റുക ജീവിത ബോധത്തെ
മാലിന്യങ്ങൾ നാടെമ്പാടും
ചിതറി ചീഞ്ഞു കിടക്കുന്നു
മാറാവ്യാധികൾ വ്യാപകമായി
പെരുകി പെരുകി പടരുന്നു
മാറ്റങ്ങൾക്കൊരു നാന്ദി കുറിയ്ക്കാൻ
ഇനിയും വൈകിപ്പോയെന്നാൽ
മനുഷ്യരാശിക്കിനിയൊരു തലമുറ
കോലം കെട്ടൊരു ജന്മങ്ങൾ
ഭാസുരമായൊരു ഭാവിയ്ക്കായ്
ഒരു പുതു രീതി ചമയ്ക്കേണം
 വിഷമയമായൊരാ ഹാരങ്ങൾ
വേണ്ടെന്നോ തണമിനിയെന്നും
ജീവിതമെന്നത് രോഗം പേറി
നരകക്കുഴിയിൽ തീർക്കരുതേ
ആസ്വദിച്ചു വളരുക വേണം
തണൽമരമായിത്തീരേണം
 

നിയമോൾ .എം
4A ജി.എൽ.പി.എസ് പഴേടം പനംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത