സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
കൊറോണ എന്ന മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. ലോകമാസകലം ഒരു ലക്ഷത്തിലധികം ആളുകൾ മരണപെട്ടു.ലോകത്തിൽ തന്നെ ഏറ്റവും കുറവ് കോവിഡ് രോഗികൾ ഉള്ളത് നമ്മുടെ കേരളത്തിൽ തന്നെ ആണ് .അത് നമ്മുടെ ശക്തതമായ രോഗപ്രതിരോധനത്തിലൂടെ തന്നെയാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം.വിശ്രമമില്ലാതെ അഹോരാത്രം നമ്മുടെ രക്ഷയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരേയും നാം ഒരിക്കലും മറക്കരുത്.ഇന്ത്യ മുഴുവനും ലോക്ക് ഡൗൺ നിർദ്ദേശിച്ചിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി.എന്നിട്ടും ചില മനുഷ്യർ ഈ നിയമ ചട്ടങ്ങളെയെല്ലാം അനുസരിക്കാതെ നടക്കുന്നു.അവർ ഓർക്കണം എത്ര ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്‌ഥരും സ്വന്തം വീട്ടിൽ പോലും പോകാതെ കുടുംബാംഗങ്ങളെ കാണാതെ ആഘോഷങ്ങൾ ഇല്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു എന്ന്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നമ്മുടെ കേരളത്തിൽ എല്ലാവർക്കും സൗജന്യ ചികിത്സാ ആണ് ഉള്ളത് .അത് നമ്മുടെ സാമ്പത്തിക താഴ്ചയിലേക്കാനു പോകുന്നതെങ്കിലും അത് നമുക്ക് വേണ്ടിയാണെന്ന് നാം ഓർക്കണം.അത് കൊണ്ട് നാം അവരെ അനുസരിക്കണം .അത് നമ്മുടെ നല്ലതിന് വേണ്ടി ആണ്. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചു 20 സെക്കന്റ് സമായത്തോളം എല്ലാ ഭാഗത്തും വൃത്തിയായി കഴുകുക എന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്നത് .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം .പനിയോ മറ്റ് രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഈ ലോക്ക്ഡൗൻ അവധിക്കാലത്ത് വീട്ടിൽ ഇരുന്ന് നമുക്ക് കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാം. പുസ്തകം വായിക്കാം,പടം വരയ്ക്കാം,എഴുതാം,മാതാപിതാക്കന്മാരോടൊത്ത് സംസാരിക്കാം,അവരെ ജോലിയിൽ സഹായിക്കാം അങ്ങനെ ആ അവസരങ്ങൾ നാം ശെരിയായി ഉപയോഗപെടുത്തണം . അങ്ങിനെ നമുക്ക് ഈ കൊറോണ എന്ന മഹമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാം.അതിനു എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ