എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/അപ്പുവിന്റെ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupskeralassery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ വിശേഷങ്ങൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ വിശേഷങ്ങൾ

കൂട്ടുകാരേ, നമ്മുടെ ട്വിൻ്റി ട്വിൻ്റി വർഷത്തിൽ മാരകമായ ഒരു രോഗം വന്നിരിക്കുകയാണ് ഇതിനെക്കുറിച്ച് നമ്മുടെ കൂട്ടുകാരൻ അപ്പുവിന് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അതെന്താണെന്ന് നമുക്ക് കേൾക്കാം. കൂട്ടുകാരേ, കുറച്ചു ദിവസമായി ഞാൻ പത്രങ്ങളിലും ടി.വി. വാർത്തകളിലും കാണുന്നു ഒരു മാരകമായ രോഗം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പരന്നു കൊണ്ടിരിക്കുന്നു. ഇതിൻ്റെ ആദ്യ പേര് കൊറോണ എന്നായിരുന്നു.പിന്നെ കോവിഡ് 19 എന്നാക്കി എന്നാണ് അച്ഛൻ പറഞ്ഞത്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ ആളുകൾക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇത് ചികിത്സിച്ച ഡോക്ടർ ഈ രോഗം കൊണ്ടു് തന്നെ മരിച്ചു വത്രേ.ഇറ്റലി ,അമേരിക്ക എന്നീ രാജ്യങ്ങളിലാണ് കോവിഡ് രോഗികൾ കൂടുതൽ ഉള്ളത് എന്നാണ് കേട്ടത്.ഇത് കാരണം നമ്മൾക്കെല്ലാവർക്കും വീട്ടിലിരിക്കേണ്ടി വന്നിരിക്കുകയാണ്. സ്ക്കൂളുകളെല്ലാം നേരത്തെ അടച്ചു.അച്ഛനമ്മമാർക്ക് ജോലിക്കു പോകുവാൻ പറ്റുന്നില്ല. ഇതു വരെ കോ വിഡ് 19 ന് ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനു മരുന്നു കണ്ടു പിടിക്കുന്നതിനായി ലോകത്തിലെ മരുന്ന് ഗവേഷണ സ്ഥാപനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ലക്ഷണങ്ങൾ ജലദോഷം, ചുമ ,തലവേദന, പനി, ശ്വാസതടസ്സം തുടങ്ങിയവയാണ് .ഈ രോഗം പടരുന്നത് തടയുവാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഇടക്കിടക്ക് 20 സെക്കൻ്റോളം കൈകൾ ഹാൻ വാ ഷോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചോ കൈ കൊണ്ടോ മുഖം മറക്കുക. ആളുകൾ തമ്മിൽ എപ്പോഴും ഒരു മീറ്റർ ദൂരത്തിൽ നിൽക്കുക .പനി, ചുമ, എന്നിങ്ങനെ ഉള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ നേടുക. കൂട്ടുകാരേ, എനിക്കൊന്നെ പറയാനുള്ളൂ നമ്മൾ എല്ലാവരും ജാഗ്രതയോടെ ഇരിക്കുക

ഗായത്രി ജെ
4 A എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ