ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കുട്ടികളാകട്ടെ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടികളാകട്ടെ മാതൃക <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടികളാകട്ടെ മാതൃക
   അമ്മയുടെ പ്രമോഷനും ട്രാൻസ്ഫറും ഒരുമിച്ചായതുകൊണ്ടാണ് ഞാനും അമ്മയും കൂടി കൊച്ചിയിലേക്ക് വന്നത്. പണ്ട് അച്ഛൻ ഡൽഹിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. അമ്മയോടൊപ്പം കൊച്ചിയിലേക്കു വന്നപ്പോൾ ഒരു അഞ്ചാം ക്ലാസുകാരന്റെ ദൃഷ്ടിയിൽ കൊച്ചിയെന്നത് അച്ഛൻ പറഞ്ഞു തന്നിട്ടുള്ള ഡൽഹിയെന്ന മഹാനഗരത്തിന് സമാനമായിരുന്നു. ആ വരവിനു ശേഷം ഞങ്ങൾ കൊച്ചിയിൽ താമസമുറപ്പിച്ചു. ആ വരവിനു ശേഷം എന്റെ സ്കൂളും maari, കൊച്ചിയിലെ st.Paul's ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ ഹാജർബുക്കിൽ ഗൗതം കൃഷ്ണ എന്ന പേരും പതിഞ്ഞു. എന്നെപ്പോലെ കുറച്ചു ഹിന്ദുക്കുട്ടികൾ അവിടെയുണ്ടായിരുന്നു. കർക്കശക്കാരായിരുന്നു അവിടത്തെ പ്രഥമാധ്യാപകനടക്കമുള്ള എല്ലാ അധ്യാപകരും. 

     എന്റെ നാലാം വയസ്സിലെ,അച്ഛൻ മരിച്ചു. പിന്നീട് എന്റെ അച്ഛനും അമ്മയുമെല്ലാം എന്റെ  അമ്മയായിരുന്നു.     കൊച്ചിയെന്ന സ്ഥലപേര്  കേൾക്കാൻ  ഒക്കെ ചന്തമുണ്ടെങ്കിലും ഞങ്ങൾ എത്തിപ്പെട്ട കൊച്ചിക്ക് ചന്തമില്ലായിരുന്നു. ഞങ്ങടെ വീടുൾപ്പെട്ട ഭാഗം മുഴുവനും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. ഓരോ മാസത്തിലും മാലിന്യങ്ങൾ എടുക്കാനായി വരുന്ന സ്ത്രീകൾ വരും, കുറച്ചുനേരം അവർ ജോലി ചെയ്യും ബാക്കി മുഴുവൻ സമയവും കാര്യംപ്പറച്ചിലും ഉറക്കവുമാണ്. മാലിന്യങ്ങൾ കൂടിത്തുടങ്ങിയപ്പോൾ അമ്മക്ക് അസ്വസ്ഥത തോന്നിതുടങ്ങിയിരുന്നു. അമ്മക്കുമാത്രമല്ല, നമ്മുടെ   ഹൗസിങ്കോളനിയിൽ താമസിക്കുന്നമിക്കവർക്കും അത് ഒരു അസ്വസ്ഥതയായിരുന്നു. ഞാൻ ഇതിനുമുൻപ്,  അതായത് കൃത്യം പറഞ്ഞാൽ മൂന്നു മാസം മുൻപ് രണ്ടുപേർ ഒരു ട്രക്കിൽ മുഴുവൻ മാലിന്യം കൊണ്ടു വരുന്നതും അവ നമ്മുടെ ഹൗസിങ് കോളനിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കുന്നതും കണ്ടു.അന്നുമുതൽ എനിക്ക് അസ്വസ്ഥതയനുഭവപ്പെട്ടിരുന്നു.

 ഒഴിവുകഴിവുകൾ പറയുമായിരുന്നു. എന്നാൽ അതേ മാലിന്യം അമ്മക്കു ബുദ്ധിമുട്ടായി തുടങ്ങിയപ്പോൾ അമ്മയ്ക്കും ഹൗസിങ് കോളനിയിലെ മറ്റുള്ളവരും കൂടി അവിടുത്തെ അസോസിയേഷൻ പ്രസിഡന്റിനു പരാതി നൽകി. പ്രസിഡന്റ് മുഖേന അത് പോലീസ് സ്റ്റേഷനിലേക്കും അവിടുന്ന് പിന്നീട് മേലോ ഫിസിലേക്കും പോയി. എന്നാൽ ഇട്ട മാലിന്യം എടുക്കാൻ ആരും വന്നില്ല. ഹൗസിങ് കോളനിയിലെല്ലാവർക്കും തിരക്കും മടിയും ആയതുകൊണ്ട് അവരാരുംത്തന്നെ അതിനു മുതിർന്നില്ല.

                  എന്റെ പ്രായത്തിലും എന്റെ പ്രായത്തിന് ഒന്നോ രണ്ടോ വയസ്സുകൂടിയവരും ഹൗസിങ് കോളനിയിലുണ്ടായിരുന്നു. ഞങ്ങളുടെ പാഠപുസ്തകങ്ങളിൽ പരിസ്ഥിതി ശുചിത്വം എന്നത് പരാമർശിക്കുന്നുണ്ടെങ്കിലും ഒരു കുട്ടിപോലും അതു പാലിക്കുന്നില്ല. അതുകൊണ്ടുതന്നെ ഞാനും എന്റെ സുഹൃത്ത് വിക്രമും കൂടി നമ്മുടെ കോളനിയിലെ മുഴുവൻ കുട്ടികളെയും വിളിച്ചു കൂട്ടി, ഞങ്ങളുട നേതൃത്വത്തിൽ ആ മാലിന്യങ്ങൾ എല്ലാം ഞങ്ങൾത്തന്നെ വാരിപ്പെറുക്കി കംപ്പോസ്റ്റ് കുഴിയിൽ നിക്ഷേപിക്കുകയും ചെയ്തു. ഞങ്ങളുടെ ആ പ്രവൃത്തിയെ എല്ലാവരും അഭിനന്ദിച്ചു. അന്നുവരെ ലേസും കൈയിൽ ചുരുട്ടിപിടിച്ചു നടന്നിരുന്ന മേനോൻ അങ്കിൾ ലേസുപേക്ഷിച്ചു, മാലിന്യത്തിന്റെ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ മടിച്ചിരുന്ന സിസിലി ആന്റി ഇന്ന് പുറത്തിറങ്ങി പൂക്കളുടെ ഗന്ധം ആസ്വദിക്കാൻ തുടങ്ങി. അമ്മ മാലിന്യത്തിന്റെ ദുർഗന്ധം കാരണം ശർദ്ധിച്ചിട്ടുണ്ട്, അതുകാരണം അമ്മക്കുയെന്തെങ്കിലും രോഗം ബാധിക്കുമോ എന്നുപോലും അമ്മ ഭയന്നിരുന്നു. എന്നാൽ ഇന്നമ്മക്ക് ആ പേടിയൊട്ടും ഇല്ല. എന്റെയും എന്റെ സുഹൃത്തുക്കളുടെയും ഈ പ്രവൃത്തികൊണ്ടു അമ്മയ്ക്കും കോളനിക്കാർക്കും ഒരു കാര്യം ബോധ്യപ്പെട്ടു:പരിസ്ഥിതി ശുചിത്വം ആണ് മാനവരാശിയുടെ അടിസ്ഥാനമെന്ന്.

 

       ഇപ്പൊ 'കുട്ടികളാകട്ടെ മാതൃക'......

അനന്യ കൃഷ്ണൻ
9എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ