ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ettukudukkaaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ     

സ്കൂൾ വേനലവധിക്ക് അടച്ചതിനാൽ നേരം പോക്കിനായി വീട്ടുവളപ്പിലെ മാവിൻ ചുവട്ടിൽ ഞാനൊരു ഫൈവ് സ്റ്റാർ ഹോട്ടൽ തുടങ്ങി. പഴയൊരു ഇഡ്ഢലിത്തട്ടിന്റെ പുറത്ത് അഞ്ച് സ്റ്റാർ വരച്ച് ഹോട്ടൽ എന്ന പേരും എഴുതി തൂക്കിയിട്ടു. ചേട്ടൻമാരും ചേച്ചിമാരും അനിയൻ അനിയത്തിമാരും ഒക്കെ ആയി കുറേ കസ്റ്റമേഴ്സ് ഉണ്ടായിരുന്നു. പേരക്കാപീസും, പുളി മാങ്ങാ പീസും, ചെമ്പരത്തി മൊട്ടും സബർ ജില്ലിയും പുളിമുട്ടായിയും ഒക്കെ ആയിരുന്നു പ്രധാന ഐറ്റംസ് .പിന്നെ കളിമണ്ണിൽ ഉരുട്ടിയെടുത്ത ചില വിഭവങ്ങളും ഉണ്ടായിരുന്നു. കച്ചവടത്തിരക്കിനിടക്ക് ഉച്ചക്ക് ചോറുണ്ണാൻ വീട്ടിലേക്ക് കയറുമ്പോൾ അമ്മ പറയുന്നു നാളെ മുതൽ ലോക്ക് ഡൗൺ'. പരിചയമില്ലാത്ത വാക്ക് കേട്ട് ഞാൻ ചോദിച്ചു, ലോക്ക് ഡൗണാ... അതെ. ആരും പുറത്തിറങ്ങരുത്.വീട്ടിൽ ഇരിക്കണം കൊറോണ മഹാമാരിയായി വരുന്നു. അസുഖമുള്ളവരെ കോറൻ റീനിലാക്കി - കോറന്റയ്നാ .... അതെന്താ മ്മേ...അവർക്ക് മറ്റുള്ളവരുമായി സമ്പർക്കം പാടില്ല - ഏകാന്തവാസം തന്നെ - സഹായിക്കാൻ ആരോഗ്യ പ്രവർത്തകരും ഉണ്ടാകും എന്റെമ്മോ... ഇവിടീം വരുമോ? സൂക്ഷിച്ചാൽ വരില്ല.അതിനാണ് ലോക്ക് ഡൗൺ അമ്മ പറഞ്ഞു മായ് ചാലും മായാത്ത വിധം രണ്ട് വാക്കെന്റ മനസ്സിൽ തറച്ചു. ലോക്ക് ഡൗൺ, ക്വാറന്റയ്ൻ _ കൊറോണ ചിത്രം മനസ്സിൽ നിന്ന് മായുന്നില്ല. മേലാകെ ചെവിയുള്ള ഒരു ഉണ്ട .. ഉണ്ട .. പന്നി. ഇതിനെ ഞങ്ങൾ ഒരു ദിവസം ഇരുട്ടത്ത് നിർത്തി ഒച്ചയുണ്ടാക്കി പേടിപ്പിക്കാൻ നോക്കി. എന്നിട്ടും പോയില്ലാന്നാ എല്ലാവരും പറയുന്നെ'. മനുഷ്യന് പ്രതിരോധശേഷി ഉണ്ടങ്കിൽ പോവ്വ ത്രെ. അതിന് നല്ല വായുവേണത്രേ, നല്ല വെള്ളം വേണത്രേ, പഴങ്ങളും പച്ചക്കറികളും യഥേഷ്ടം കഴിക്കണത്രേ, കുന്നുംപുഴയും മരങ്ങളും ഒക്കെ വേണത്രേ, ഇതൊന്നും ഇല്ലാത്തതിന്റെ ദേഷ്യ ത്രെ കൊറോണക്ക്. ദൈവങ്ങളായ ദൈവങ്ങളെല്ലാം വാതിലടച്ചു. ഇനി നിന്നോടല്ലാതെ പിന്നെ ആരോട് പറയേണ്ടത് കൊറോണേ... ന്റെ കൊറോണേ ... നീ ... പോ... നാടിന്റെ പച്ചപ്പും സൗന്ദര്യവും നില നിർത്തി ഞങ്ങൾ നല്ല വ രാ യി നടന്നോളാം... നീ ... പോ...

അളകനന്ദ.സി
5 ബി ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ