ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/സംഭാഷണം

Schoolwiki സംരംഭത്തിൽ നിന്ന്
സംഭാഷണം
  കൊറോണ :നിൽക്കവിടെ.  ഞാനും നിൻ്റെ കൂടെ വരുന്നു.
  അഭിജിത്ത് : നിങ്ങളാരാ ?
  കൊറോണ :എന്നെ അറിയില്ലേ? എന്നെ അറിയാത്തവർ ഇപ്പോൾ ആരും തന്നെയില്ല.
  അഭിജിത്ത് : എനിക്കറിയില്ല.
  കൊറോണ : ഞാനാണ് കൊറോണ .കോവിഡ് 19 എന്നാണ് എൻ്റെ ഓമനപ്പേര്
  അഭിജിത്ത് : അയ്യോ ഞാൻ പോയി മാസ്ക് ഇട്ടിട്ടു വരട്ടെ.
  കൊറോണ : നീ എന്തിനാ മാസ്ക് ഇട്ടത്?
  അഭിജിത്ത് : നിന്നെ തുരത്താൻ .
  കൊറോണ : മാസ്ക് കൊണ്ടു മാത്രം എന്നെ തുരത്താൻ പറ്റില്ല.
  അഭിജിത്ത് : അതു മാത്രമല്ല, ഞങ്ങൾ കൈകൾ സോപ്പുപയോഗിച്ചു കഴുകുകയും ചെയ്യും .
  കൊറോണ : നീ കാണാൻ സുന്ദരനാണല്ലോ. ആ മാസ്ക് ഒന്നു മാറ്റിയേ. ആ മുഖം ഞാനൊന്നു കാണട്ടെ.
  അഭിജിത്ത് : നിൻ്റെ വേല മനസിലിരിക്കട്ടെ . അങ്ങനെയൊന്നും നിനക്ക് എന്നെ തോൽപ്പിക്കാൻ കഴിയില്ല.
  കൊറോണ : അയ്യോ ഞാൻ ഇവിടെ നിൽക്കുന്നില്ല. ഇനി നിന്നാൽ നീ എന്നെ കൊല്ലും.
  അഭിജിത്ത് : നിന്നെ ഈ ലോകത്തു നിന്നു തന്നെ ഞങ്ങൾ തുരത്തും .ഹ .ഹ .ഹ .
അഭിജിത്ത് ആർ
III A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം