ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/മലിനീകരണവും പ്ലാസ്റ്റിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനീകരണവും പ്ലാസ്റ്റിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനീകരണവും പ്ലാസ്റ്റിക്കും


മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനകരണം എന്നു പറയുന്നത്., ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതി മലിനീകരണം. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ നമുക്കെന്തൊക്കെ ചെയ്യാനാവും? നിത്യജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. സാധനങ്ങൾ വാങ്ങാൻ പ്രത്യേക സഞ്ചിയുമായി കടകളിൽ പോകുക. കടകളിൽനിന്ന് പ്ലാസ്റ്റിക് സഞ്ചികൾ വാങ്ങുന്നത് ഒഴിവാക്കുക. പ്ലാസ്റ്റിക് ഇതര വസ്തുക്കൾ ഉപയോഗിച്ച് സാധനങ്ങൾ പൊതിഞ്ഞു തരുന്നതിന് കച്ചവടക്കാരെ നിർബന്ധിക്കുക. യാത്രകളിൽ സ്വന്തമായി വെള്ളക്കുപ്പികൾ കരുതുക. വെള്ളക്കുപ്പികൾ വാങ്ങുന്നത് ഒഴിവാക്കുക. പ്ലാസ്റ്റിക് നിർമിതമായ കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ തുടങ്ങിയവ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക. വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് സംസ്കരിക്കാൻ ശ്രമിക്കുക.

മാധവ് ഉണ്ണിത്താൻ
9C ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം