എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
ശുചിത്വം
                     ഹൈജീൻ (Hygiene)എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ ൺന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽനിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതിനാൽ ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.അതായത് വ്യക്തി ശുചിത്വം,സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം,വൃത്തി,വെടിപ്പ്, ശുദ്ധി,മാലിന്യ സംസ്കരണം,കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണംഃ സംപൂർണ്ണ ശുചിത്വ പദ്ധതി.
                   ആരോഗ്യ ശുചിത്വം
           വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം,പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.
            ശക്തമായ ശുചിത്വശീല അനുവർത്തനം/പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം
                  വ്യക്തി ശുചിത്വം
            വ്യക്തി സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളേയും ജീവിത ശൈലീരോഗങ്ങളേയും നല്ലൊരി ശതമാനം  ഒഴിവാക്കാൻ കഴിയും.
  • പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം (1 മീറ്റർ)പാലിക്കുക.
  • നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
  • പകർച്ചവ്യാധി ബാധിച്ചവർ, പനിയുള്ളവർ തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും
   ഒഴിവാക്കുക.   
  • രാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു് മുൻപും.
  • ദിവസവും സോപ്പിട്ടുകുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം.
  • വൃത്തിയുള്ള വസ്ത്രം ധരിക്കണം.
                               ______________________________