ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ചില കൊറോണ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത

  ചില കൊറോണ പാഠങ്ങൾ    


ലോകം മുഴുവൻ ഭീതിയുടെ മുൾമുനയിലാണ്. പുതിയൊരു വൈറസ് വേഗം പകരുകയാണ്. ചൈനയിൽ തുടങ്ങിയ ഈ വൈറസ് ബാധ എത്ര വേഗമാണ് ലോകത്തെ മുഴുവൻ കീഴടക്കിയത്? 160 രാജ്യങ്ങളിൽ ഈ വൈറബ് ബാധ സ്ഥിതീകരിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിനു പേർ നിരീക്ഷണത്തിൽ , മരണസംഖ്യ പ്രവചിക്കാനാവില്ല.

ആർക്കുമില്ല. മുട്ടുമടക്കില്ല എന്ന് അടിയുറച്ചു വിശ്വസിച്ച അമേരിക്കയം ലോക കമ്പോള കേന്ദ്രമായ ചൈന യും ജപ്പാനുമെല്ലാം ഇതിന്റെ മുമ്പിൽ മുട്ടുമടക്കി. ശരിയായ മുൻകരുതൽ കൊണ്ടു മാത്രം ഇന്ത്യ ഇവരെ പിടിച്ചു നിൽക്കുന്നു. പകരാൻ എളുപ്പമാണീ രോഗം. അതിനാൽ ജാഗ്രത പുലർത്തുക തന്നെ വേണം.

കൊറോണാ കാലം തിരിച്ചറിവുകളുടെ കൂടെ കാലമാണ്. ജീവിതം ചുരുങ്ങിയതും സ്ഥായിയല്ലാത്തതുമാണ്. ആഡംബരമില്ലാതെ ജീവിക്കാനും അന്ത്യചുംബനമില്ലാതെ യാത്ര പറയാനും മനുഷ്യൻ പഠിച്ചു.

പ്രളയത്തിൽ കിട്ടിയ തിരിച്ചറിവുകൾ പ്രളയം പോയപ്പോൾ തിരിച്ചു പോയതുപോലെ ഈ കൊറോണാപാഠങ്ങൾ മറക്കാതിരിക്കട്ടെ... ലോകാ സമസ്താ സുഖിനോ ഭവന്തു.


അനുശ്രീ എ എസ്
12 ജീവ ശാസ്ത്ര വിഭാഗം ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം