ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
   പരിസ്ഥിതി ഒരു  അവലോകനം 

സൗരയൂഥത്തിലെ ഒരു അംഗമാണ്. മറ്റു ഗ്രഹങ്ങളിൽ വച്ച് ജൈവഘടന നിലനിൽക്കുന്ന ഒരു ഗ്രഹം ഭൂമി മാത്രമാണ്. മണ്ണും ജലവുമാണ് ഇവിടെ ജീവൻ നിലനിർത്താൻ കാരണമായത്. മനുഷ്യന് ചുറ്റുമുള്ള പ്രകൃതി ചേർന്നുള്ള അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. ഇതൊരു ജൈവീകഘടനയാണ് പരസ്പര ആശ്രയത്തിലൂടെയാണ് ജീവിവർഗം, സസ്യവർഗം എന്നിവ ഉണ്ടാകുന്നത്. ഒറ്റപെട്ടു ഒന്നിനെയും ഉണ്ടാക്കാൻ സാധിക്കില്ല. ഒരു സസ്യത്തിന്റെ നിലനിൽപിന് മറ്റൊരു സസ്യം ആവശ്യമാണ്. മനുഷ്യൻ കേവലം ഒരു ജീവി മാത്രമാണ്. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും ഏൽക്കാതെയും അതുൾകൊള്ളാതെയും പുലരാനെ കഴിയില്ല. എന്നാൽ ആധുനിക മനുഷ്യൻ പ്രകൃതിയെ നിയന്ത്രത്തിലാക്കി എന്ന് അവകാശപ്പെട്ടു. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ചൂടും, ചൂടിൽ നിന്നുമുള്ള മോചനത്തിന് തണുപ്പും അവൻ കൃത്യമായി ഉണ്ടാക്കി. പരിസ്ഥിതിക്ക് ഹാനികരമാകുന്ന മനുഷ്യന്റെ പ്രവൃത്തികൾ എന്തെല്ലാം? ആദ്യമായി മലിനീകരണം തന്നെ. പരിസ്ഥിതി മലിനീകരണം, ശബ്ദ മലിനീകരണം, ജല മലിനീകരണം,. എന്നിവയാണ് ഭൂമിയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന മലിനീകരണം. ഭൂമിയെ തകരാറിലാക്കുന്ന പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ മണ്ണിനെ ഇല്ലാതാക്കുന്നു. ഇതിൽ കാലൻ പ്ലാസ്റ്റിക് തന്നെ മണ്ണിന്റെ ജൈവീക ഘടനയെ തന്നെ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിനു കഴിയും എന്ടോസള്ഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ ഇല്ലാതാക്കുന്നു പ്ലാസ്റ്റിക്കിനു ജലത്തിലെ ഓക്സിജന്റെ അളവ് കുറക്കാൻ സാധിക്കും. ഫാക്ടറി പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ ഇല്ലാതെയാക്കുന്നു. പെട്രോൾ കത്തുമ്പോൾ ഉണ്ടാകുന്ന വാതകം വായുവിനെ മലിനമാക്കുന്നു. അങ്ങനെ ധാരാളം രോഗങ്ങൾ പിടിപെടുന്നു. മേഘങ്ങളെ പിടിച്ചുനിർത്തി മഴ പെയ്യിക്കുന്നതും പ്രാദേശിക മേഘങ്ങൾക്ക് രൂപം നൽകി വർഷകാലം സുഗമമാക്കുന്നതും വനങ്ങളാണ് ഋതുക്കൾ ഉണ്ടാവുന്നതും പ്രകൃതി മനുഷ്യന് അനുഗ്രഹമാകുന്നതും വനങ്ങൾ ഉള്ളതുകൊണ്ട് ആണ് വനനശീകരണം കേരളത്തിലെ ജൈവഘടനയെ മാറ്റം വരുത്തി. വനസംരക്ഷണത്തിലൂടെയേ അത് തടയാനാവൂ.പ്രകൃതിയോട് നാം ചെയ്ത ക്രൂരതയ്ക്ക് പ്രകൃതി നമുക്ക് തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്നു. വെള്ളപൊക്കമായും, ഭൂകമ്പമായും, വരൾച്ചയായും, നിപ്പായയും ഒക്കെ നാം അനുഭവിക്കുകയാണ്. കാണാൻ പോലും സാധിക്കാത്ത വൈറസിന് മുൻപിൽ പകച്ചു നിൽക്കുന്ന നമുക്ക് ഇനിയെങ്കിലും ഭൂമിയെ പറ്റി ഓർക്കണം.പച്ചപ്പ്‌ നിറഞ്ഞ ഒരു പുതു ലോകം സ്വപ്നം കാണാം ആ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ഭൂമിയെ കരുതിവെക്കാം. അതിനു ഉപകരിക്കുന്നതാകട്ടെ ഈ കാലം.


മുബെഷിറ ഡി എസ്
6 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം