ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/നാളെയിലേക്കു‍‍‍ള്ള ഒരുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25084ghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാളെയിലേക്കു‍‍‍ള്ള ഒരുക്കം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെയിലേക്കു‍‍‍ള്ള ഒരുക്കം

എനിക്കും നിനക്കുമുണ്ട്
സ്വപ്‌നങ്ങൾ
അടുത്തടുത്തിരിക്കുമ്പൊഴും,
പലരിലേക്കും
ഒരു കടൽ ദൂരം തോന്നുമ്പോൾ
ഓടിയൊളിക്കാൻ കൊതിക്കുന്ന
സ്വപ്‌നങ്ങൾ.....
അവിടെ,
മൗനങ്ങൾക്കു ചിറകു മുളക്കുന്നു
ഒരേസമയം
ബുദ്ധനും ഭ്രാന്തനുമാകുന്ന
മനസ്സിന്റെ ആഴങ്ങളറിയുന്നു
അകത്തളങ്ങളിൽ
മുറവിളി കൂട്ടുന്ന ഓർമ്മകളെ
തുറന്നു വിടുന്നു...
കെട്ടിയാടിയ വേഷങ്ങളഴിച്ചുവച്ച്
സ്വസ്ഥമായ്
പുതിയ ആകാശത്തിലൊരു
ഫീനിക്സ് പക്ഷിയെപ്പോലങ്ങനെ...
അതിനെയാണോ.., നിങ്ങൾ
നാളെയുടെ പ്രതീക്ഷ എന്ന് വിളിച്ചത് .

 

ഗായത്രി എൻ
10 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത