എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന ദിവ്യൻ
കൊറോണ എന്ന ദിവ്യൻ
ദിവ്യത്വമാണ് മനുഷ്യന്റെ യഥാർത്ഥസത്ത. ഈ ദിവ്യത്വം നഷ്ടപ്പെടാതിരിയ്ക്കാനും അതു വർദ്ധിപ്പിയ്ക്കാനും ഉപകരിയ്ക്കുന്ന ജീവിതരീതിയ്ക്കുള്ള ചിട്ടകളാണ് മതം. എല്ലാമതവും ഒന്നു തന്നെയാണ് പറയുന്നത്. ഈശ്വരന്റെ ശക്തി സൂര്യപ്രകാശം പോലെയാണ്. സൂര്യപ്രകാശത്തിലെ ഏഴുവർണ്ണങ്ങളും ഒന്നു ചേർന്ന് വെള്ളനിറം ആയി കാണുന്നു. പക്ഷേ, ഒരു പച്ച കളർഫിൽട്ടർ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിലെ പച്ചനിറം മാത്രം ദൃശ്യമാകും.മഞ്ഞയാണെങ്കിൽ മഞ്ഞ മാത്രം. ഇതു പോലെ ഒരു മതത്തിനെ അന്ധമായി വിശ്വസിയ്ക്കുന്നതു ഒരു കളർ ഫിൽട്ടറിലൂടെ സൂര്യപ്രകാശം കാണുന്നതു പോലെയാണ്. ശരിയ്ക്കും ധവളപ്രകാശം തന്നെ ദൃശ്യമാകണമെങ്കിൽ ഏഴുവർണ്ണങ്ങളും ഒന്നിച്ചു ചേരണം,അല്ലെങ്കിൽ ഒരു മറയില്ലാതെ നോക്കണം.ഈശ്വരന്റെ ഈ ദിവ്യത്വം കൊറോണ നമ്മെ പഠിപ്പിയ്ക്കുന്നു. കാമക്രോധലോഭമോഹങ്ങളെ അകറ്റി ലോകത്തെ തന്നെ ഒന്നാക്കിമാറ്റി. പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിപ്പിച്ചു. നമ്മൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ നമ്മളെ ഓർമ്മിപ്പിച്ചു. അനാവശ്യമായി നമ്മൾ പാലിച്ചിരുന്ന ശീലങ്ങൾ ഉപേക്ഷിയ്ക്കാൻ പഠിപ്പിച്ചു ഇങ്ങനെ പലതുംനമ്മൾ പുറത്തുപോയി ക്ഷണിച്ചു കൊണ്ടുവരാതെ ഒരിയ്ക്കലും നമ്മുടെ വീട്ടിൽ അതു വരില്ല. അങ്ങനെ ശരിയ്ക്കും കൊറോണ ഒരു ദിവ്യൻ തന്നെ ഒരു കണക്കിന്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം