ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ഭംഗികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ഭംഗികൾ


പച്ചപ്പ്തിങ്ങിയ കേരവൃക്ഷങ്ങളും
കളകളം ഒഴുകുന്ന, അരുവികളും
     
      കാറ്റ് മൂളുന്ന ഈണങ്ങളിൽ
      അഴകാർന്ന് ആടുന്ന വൃക്ഷങ്ങളും
 
പാറി രസിക്കുന്ന പറവകളും
കുയിലുകൾ മൂളുന്ന സംഗീതവും .

       സൂര്യപ്രഭകളിൽ ജ്വലിക്കുന്ന
       സുന്ദരമേറിയ പുഷ്പങ്ങളും

പൂക്കളെത്തേടി പറക്കും ശലഭവും
പൂന്തേൻ നുകരാൻ കൊതിക്കും വണ്ടുകളും.

       വെള്ളിയറഞ്ഞാണു്പോലെചുറ്റും
       തുള്ളുന്ന സുന്ദര കടലും.

എല്ലാം കുളിരൊലിതിങ്ങിയ
എന്റെ കേരളമെന്തൊരുഭംഗി .

ഫാത്തിമത്തുൽ ഇൻഷ
4 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത