എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) (vbnn)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

കരളുറപ്പുള്ള കേരളത്തിൽ കോവിഡിൻ കാലത്ത്
കാഴ്ചകൾ പലതും കടന്നുപോയി
രോഗികളായെത്തുവോർക്കു മുന്നിൽ
ആശ്വാസവാക്കും മരുന്നുമായി
ഒപ്പമുണ്ടായവർ ആതുരസേവകർ
രോഗമുക്തി നേടിയോരെ ജേതാവിനെപ്പോൽ
യാത്രയാക്കി മാലാഖമാരവർ ആതുരസേവകർ
രോഗികകളാകുവോർക്കുള്ള കരുതലായി
കിടക്കയും ഭവനവും ഒരുക്കിയോർ
മലയാളിമണ്ണിൻ യുവജനത
അന്നം മുട്ടുവോർക്കന്നവുമായി
ഒാടിനടപ്പൂ സാമൂഹ്യസേവകർ
വെെറസിൽ നിന്നും നാടിനെ കാക്കുവാൻ
പൊരിവെയിലിലും കാവലാളായവർ പോലീസുകാർ
നയിച്ചിടുന്നു ടീച്ചറമ്മ കരുതലായി കാവലായി
മാലാഖമാരവരേവരേയും
മതവും ജാതിയും വർഗ്ഗവർണ്ണവും
നോക്കാതെ ചൊല്ലാതെ മാനവൻതൻ
വിശപ്പകറ്റാൻ പോംവഴിയോരോന്നും
ഓതിയോതി മലയാളിതൻ മുൻപിൽ
എന്നുമെത്തുന്നു നേതാവും സ്ക്രീനിലൂടെ
ആൾക്കൂട്ടമേറെയും വന്നിരുന്ന ദേവാലയങ്ങളിൽ
ഏകനായി ധ്യാനനിമഗ്നനായി കരുതലായി
ഇരിപ്പവൻ പുരോഹിതൻ
നാടിൻശുചിത്വം കാക്കുവാനായി
കരുതലായി പൊരുതുന്നവരുണ്ടിനിയുമേറെ
മനതാരിൽ കരുതുയിരിപ്പൂ പ്രവാസികൾ നിങ്ങളെയും
അതിഥികളായി കണ്ടു കരുതുന്നു നമ്മൾ
തൊഴിൽ തേടി ദെെവത്തിൻ നാട്ടിൽ എത്തിയോനെ
കോവിഡിൻ ലക്ഷണം ഒന്നുമേയില്ലെങ്കിലും
താനൊരു രോഗവാഹകനെങ്കിലോ എന്ന ശങ്കയിൽ
ഏവരേയും കരുതുക എന്ന ചിന്തയിൽ
വീട്ടിലിരിപ്പൂ മലയാളികൾ -
ദെെവത്തിൻ നാടിൻ മക്കൾ
അക്ഷരവൃക്ഷത്തിലേറി ഞങ്ങളും...

ഹൃദ്യ ജിജോ
9 A എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത