ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/എന്ന് സ്വന്തം കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്ന് സ്വന്തം കാറ്റ്

എന്നെ നിങ്ങൾക്ക് പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ ... ഞാൻ കാറ്റാണ്...എല്ലാവരുടേയും പരിചയക്കാരൻ...അല്ല .എനിക്ക് തോന്നുന്നത് ആണോ ?നിങ്ങൾ എവിടെപ്പോയി?ആരെയും കാണുന്നില്ലല്ലോ? അവധിയാണോ ?എങ്കിൽ കുട്ടികൾ എവിടെ? മൈതാനത്ത് കാണുന്നില്ല?കോറോണയാണെന്ന് .ഏതോ നഗരത്തിൽ വീശുമ്പോൾ കേട്ടു.അതെന്താ പുതിയ വല്ല കണ്ടുപിടുത്തമാണോ?എന്തായാലും ആ പുള്ളിക്കാരൻ കേമനാണ് കേട്ടോ .ഒരിടത്തും ഒരു അനക്കവും ഇല്ല . എല്ലാ നഗരങ്ങളും നാടുകളും അടച്ചിട്ടു . പ്രകൃതി ദുരന്തം പോലെ , മരണവീടുകൾ പോലെ ...അങ്ങനെ എന്തെങ്കിലും ആയിരിക്കുമല്ലേ . എന്തായാലും എന്നെ ആരും തടഞ്ഞു നിർത്തിയില്ല ... ഞാൻ കാണേണ്ടത് എല്ലാം കണ്ടു ... മുഖത്തു തുണി ചുറ്റി വിരലിൽ എണ്ണാവുന്നപേർ അങ്ങിങ്ങായി തുറന്ന കടകൾക്കു മുന്നിൽ അകലമിട്ടു നിൽക്കുന്നു .ഫുട്ബോളും ക്രിക്കറ്റും എല്ലാം പോയല്ലോ... ടോക്കിയോ വരെ ഒന്ന് പോയി ഒളിമ്പിക്സ് ഉണ്ടെന്നു കേട്ട് ..അവിടെ ഒന്നുമില്ലല്ലോ ...ആളുകൾ ചിലയിടങ്ങളിൽ ആഹാരമായി വരുന്നതും കാത്തിരിക്കുന്നു ., ചിലർ ആഹാരം ഉണ്ടാകുന്നു ,ചിലർ അടിപിടി ഉണ്ടാക്കുന്നു . എന്തായാലും ദൈവങ്ങൾ എല്ലാപേരും ഫുൾ റെസ്റ്റിൽ ആണ് . ഇപ്പോഴെന്താ ?വൃതം നോറ്റില്ലേലും കുർബ്ബാന കേട്ടില്ലേലും, നമസ്കരിച്ചില്ലേലും ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടല്ലോ...ഇതൊന്നുമല്ല, ലോകം അവസാനിക്കുകയാണെന്ന് ചിലർ .രാഷ്ട്രീയപാർട്ടികൾ കാരണമാണെന്ന് മറ്റു ചിലർ . അങ്ങനെ ഈ കഷ്ടകാലത്തും നിങ്ങളിൽ ചില മനുഷ്യർക്ക് ബുദ്ധി ഉദിച്ചിട്ടില്ലല്ലോ . പാവം.. കഷ്ടം തോന്നിയത് മുക്കിലും മൂലയിലുമായി നിൽക്കുന്ന പൊലീസുകാരെ കണ്ടപ്പോഴാണ് . വീട്ടിൽ പോകാൻ പോലും പറ്റുന്നുണ്ടാകില്ല . അവരുടെ കൈ കൂപ്പലുകളും ഉപദേശങ്ങളും , കഷ്ടപാടുകളുമൊക്കെ ,കണ്ടപ്പോൾ റോഡിൽ ഇറങ്ങിയ സാറന്മാരെ പറത്തികളഞ്ഞാലോ എന്നുതോന്നി . ആശുപത്രിക്ക് അകത്താണെങ്കിൽ പറയണ്ട. . . മാസ്കും ധരിച്ചു എത്തുന്നവരുടെ തന്ത്രപ്പാടുകൾ കാണുമ്പോൾ ദയ തോന്നും . ശരിക്കും ഇവരല്ലേ ദൈവങ്ങൾ . ..ആരോടുപറയാൻ ?എന്നിരുന്നാലും അടുത്ത് ചെന്ന് നോക്കുന്ന മൊബൈലുകളിൽ എല്ലാം അവർക്കുള്ള അഭിനന്ദനങ്ങളാണ് . പ്ലാവിലൊന്നും ചക്ക ബാക്കിയില്ല ...കണി ഒക്കെ വച്ച് കാണും ... എന്തായാലും സുഖമുള്ള വാർത്തയുണ്ട് .ആകാശത്ത് ഇപ്പോൾ ബ്ലോക്കില്ല . നല്ല എളുപ്പമുണ്ട് വീശാൻ ...!ആനയും അരയന്നവും തവളയും കടുവയുമെല്ലാം ഫുൾ ഹാപ്പിയാണ് . അവരെ ഇടിച്ചിടാൻ വണ്ടികളില്ല . ഇടികൂടാൻ വലയില്ല . പണ്ടത്തെ അവരുടെ ലോകം തിരികെ കിട്ടിയത് പോലെ . സാരമില്ല ...പേടിക്കണ്ട ...കേട്ടോ... ഈ ദിനവും കടന്നു പോകും , യൂത്തന്മാരെ , വണ്ടികളിൽ ഇനിയും മലയും കാടുമൊക്കെ ചുറ്റാന്നേ ,ലോകമൊക്കെ ചുറ്റാന്നേ . സ്കൂളൊക്കെ വീണ്ടും തുറക്കും . കടകളിൽ സാധനങ്ങൾ ഒക്കെ എത്തും . നിങ്ങൾ വീണ്ടും പഴയതു പോലെ ആകും . പക്ഷെ എല്ലാം തികഞ്ഞവരെന്ന ആ അഹങ്കാരം മാറ്റി വച്ചേക്കു . ഞങ്ങൾക്ക് ഇനി ഇങ്ങനെയുള്ള കുറച്ച നാളുകളെ കാണൂ . പുകപടലങ്ങൾ ഇല്ലാതെ പാറിപറക്കാൻ . ദൈവത്തിനറിയാം ഇതൊക്കെ... അല്ലെങ്കിൽ മുടിയിഴയുടെ വലുപ്പം പോലും ഇല്ലാത്ത ആ സൂക്ഷ്മ ജീവി നിങ്ങളെയൊക്കെ അടക്കി വാഴുമോ ..

                                                                         എന്ന് സ്വന്തം കാറ്റ്.
നികിത ജി എസ്
10 ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം