ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ ലോക് ഡൗൺ
ലോക് ഡൗൺ
ലോകമാകെ പടർന്നുപ്പിടിച്ച് കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസ് പടർത്തുന്ന കൊറോണ എന്ന രോഗത്തെ തടയുന്നതിന് വേണ്ടിയാണ് ഇന്ത്യയൊട്ടാക്കെ ലോക് ഡൗൺ പ്രഖ്യാപിച്ചത് . നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പ്രത്യേക തരം രോഗമാണ് കൊറോണ. 2019-ലെ അവസാനദിവസങ്ങളിൽ ചെെനയിലെ വുഹാൻ പ്രവിശ്യയിൽ കണ്ടെത്തിയ ശ്വാസകുഴലുകളെ ബാധിക്കുന്നതും അതിവേഗം വ്യാപിക്കുന്നതുമായ രോഗത്തെ കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് ലഭിച്ചു. 2020 ജനുവരിയിൽ പ്രസ്തുത വെെറസ് ഏതെന്ന് കണ്ടെത്തി അതിൻ്റെ ജനിതകരേഖ നിർണ്ണയിച്ചു. ശരിയായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ പ്രതിരോധമാർഗ്ഗങ്ങളിലൂടെ മാത്രമേ കൊറോണയെ തടയാൻ കഴിയുകയുള്ളൂ. അതിൻ്റെ ഭാഗമായിട്ടാണ് ലോകമാകെ വിവിധ രാജ്യങ്ങൾ ലോക്ഡൗൺ നടപ്പിലാക്കിയത്. മാർച്ച 25 മുതൽ ഏപ്രിൽ 14 വരെ നീണ്ടുനിൽക്കുന്ന 21 ദിവസലോക്ഡൗൺ ആണ് പ്രഖ്യാപിച്ചത്. ലോക്ഡൗൺ വന്നതോട അവശ്യ സർവ്വീസുകൾ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചു. ആൾക്കാർ പുറത്തിറങ്ങുന്നത് കുറഞ്ഞു അങ്ങനെ സമ്പർഗ്ഗത്തിലൂടെ രോഗം പകരുന്നത് കുറഞ്ഞു. അന്തരീക്ഷമലിനീകരണം കുറഞ്ഞു. അനാവശ്യമായി മരുന്നുകൾ വാങ്ങികഴിക്കുന്നത് കുറഞ്ഞതിലൂടെ സ്വാഭാവിക പ്രതിരോധശേഷിയും ആരോഗ്യവും കൂടി. വാഹനാപകടം, കൊലപാതകം, മദ്യപാനവും ആർഭാടവും കുറഞ്ഞു. കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് കൂടാനുള്ള അവസരം ലഭിച്ചു. ഭക്ഷണരീതിയിൽ മാറ്റം വന്നു കുടുംബങ്ങളിൽ സമാധാന അന്തരീക്ഷം കെെവന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം