ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ആരോഗ്യവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യവും പ്രതിരോധവും

മാനവരാശിക്കു മുന്നിൽ ചോദ്യചിഹ്നമുയർത്തുന്ന ഒരു മഹാവ്യാധിയാണ് കോവിഡ് 19. വർത്തമാനകാലത്തെ ജനങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രതിവിധി കണ്ടു പിടിച്ചിട്ടില്ലാത്ത രോഗം. ഇപ്പോൾ പ്രകൃത്യാ ഉള്ള പ്രതിരോധം മാത്രം. ആരോഗ്യവും പ്രതിരോധ ശക്തിയും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ് . ആരോഗ്യമുള്ള ശരീരം മിക്ക രോഗങ്ങളേയും പ്രതിരോധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക. ആരോഗ്യ സംരക്ഷണത്തിന് രോഗ പ്രതിരോധത്തിനുമായി നിത്യജീവിതത്തിൽ നാം പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് . ശുദ്ധവായു, ശുദ്ധജലം, പോഷക സമ്പുഷ്ടമായ ആഹാരം, വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്യം, ഉചിതമായ വ്യായാമം ജീവിത ശൈലി, ആഹാരശൈലി, മതിയായ ഉറക്കം എന്നിവയെല്ലാം നിത്യജീവിതത്തിൽ കൃത്യമായി പാലിക്കണം. വ്യായാമ ശീലങ്ങളിൽ യോഗ, കളരി, കായിക പരിശീലനങ്ങൾ, നീന്തൽ, നടത്തും, നൃത്തം എന്നിവ ഉർപ്പെടുത്താം. ഇവ ശരീരത്തിനും മനസിനും ഉന്മേഷം നൽകുന്നു. വ്യകതിശുചിത്വം പാലിക്കുന്നതിന് നിത്യം കുളിക്കുക, വൃത്തിയുള്ള വസ്തം ധരിക്കുക, കൈകാൽ നഖങ്ങൾ കൃത്യമായി വെട്ടി വൃത്തിയായി സൂക്ഷിക്കുക, ദിവസവും രാവിലെയും രാത്രിയിലും പല്ലുതേക്കുക തുടങ്ങിയ പാലിക്കുക. പരിസര ശുചിത്വം മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഘടകമാണ് . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പൊതു സ്ഥലങ്ങൾവൃത്തിയായി സംരക്ഷിക്കുക, ജലസ്രോതസുകൾ മലിനമാക്കാതിരിക്കുക, മനുഷ്യരാശിക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളുടെ ഉപയോഗം കുറക്കുക, കീടനാശിനികൾ, രാസവസ്തുക്കൾ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. ഇന്നു മനുഷ്യനെ ഏറ്റവുമധികം ബാധിക്കുന്നത് ജീവിത ശൈലി രോഗങ്ങളാണ് . ധാന്യങ്ങൾ പയറു വർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം മതിയായ അളവിൽ ഭക്ഷണം കഴിക്കുന്നതോടൊപ്പം വ്യായാമവും ശീലമാക്കണം. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കൊറോണ രോഗത്തെ പ്രതിരോധിക്കാൻ നാം ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട് . സാമൂഹിക അകലം പാലിക്കണം, നിശ്ചിത ഇടവേളകളിൽ സോപ്പു ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം, മുഖത്തും മൂക്കിലും വായിലും ആവശ്യമില്ലാതെ സ്പർശിക്കാൻ പാടില്ല, പൊതു സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ എപ്പോഴും ജാഗരൂകർ ആയിരിക്കണം. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ നാം പാലിക്കണം.

നന്ദന എൽ
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം