ജി. എൽ. പി. എസ്. കുറുമ്പിലാവ്/അക്ഷരവൃക്ഷം/കൊച്ചു കൊച്ചു നന്മകൾ
കൊച്ചു കൊച്ചുനന്മകൾ
വാർഷിക പരീക്ഷയ്ക്കുള്ള പഠനത്തിലായിരുന്നു ചിന്നു.രണ്ടാം ക്ലാസ്സിലാണ് പഠിയ്ക്കുന്നത്.തിങ്കളാഴ്ച വരുമ്പോൾ മലയാളം പദ്യം പഠിച്ചു വരാൻ ടീച്ചർ പറഞ്ഞിരുന്നു.അത് പഠിക്കുകയായിരുന്നു അവൾ.അതിനിടയിലാണ് അച്ഛൻ അമ്മയോട് എന്തോ കാര്യമായി പറയുന്നത് അവൾ കേട്ടത്. 'ഏതോ രോഗത്തെ ക്കുറിച്ചാണല്ലോ', അവൾ കാതോർത്തു.അതെ,ഏതോ വലിയ രോഗത്തെക്കുറിച്ച് തന്നെ.അവൾ പുസ്തകം അടച്ച് അച്ഛന്റെ അടുത്തേക്ക് ഓടി. എന്താ അച്ഛാ ? അവൾ ചോദിച്ചു. ചൈനയിൽ ഒരു വൈറസ് രോഗം ഉണ്ടായി എന്നും അത് പടർന്നുപിടിക്കുകയാണെന്നും അത് മൂലം കുറെ ആളുകൾ മരിച്ചെന്നുമെച്ഛൻ പറഞ്ഞു.അത് ലോകം മുഴുവൻ പരക്കുകയാണത്രേ. നമ്മുടെ രാജ്യത്തും എത്തി.കേരളത്തിലും. അച്ഛൻ പറഞ്ഞ ചില കാര്യങ്ങൾ അവൾക്ക് മനസ്സിലായി.വീണ്ടും പഠിക്കാനായി പുസ്തകം തുറന്നു.പക്ഷേ അവൾക്ക് പഠിക്കാൻ കഴിഞ്ഞില്ല.പല സംശയങ്ങളും അവളുടെ ഉള്ളിൽ വന്നുകൊണ്ടിരുന്നു. വൈകുന്നേരമായപ്പോൾ അവൾ വീണ്ടും അച്ഛനരികിലേക്ക് ചെന്നു."എന്താണച്ഛാ ഈ വൈറസ്”? “അതൊരു സൂക്ഷ്മജീവിയാണ് മോളെ”. ജീവനുള്ള ശരീരത്തിൽ എത്തിയാൽ അതിന് ജീവൻ വരും.അല്ലെങ്കിൽ ജീവൻ ഉണ്ടാകില്ല.ഇതൊരു പുതിയ വൈറസ് രോഗമാണ്. ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അന്ന് രാത്രി ചിന്നുവിന്റെ മനസ്സു മുഴുവൻ അന്ന് കേട്ട കാര്യങ്ങളായിരുന്നു. രാവിലെ എണീറ്റ് സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോഴാണ് അച്ഛൻ ആ കാര്യം പറയുന്നത്.സ്കൂളെല്ലാം അടയ്ക്കുകയാണ് രോഗം പകരാതിരാക്കാൻ വേണ്ടി.ചിലപ്പോൾ ഇനി പരീക്ഷയുും ഉണ്ടാകില്ല.അവൾക്ക് വിഷമമായി.അവൾ പാഠങ്ങളെല്ലാം നന്നായി പഠിച്ചിരുന്നു. അടുത്തവീട്ടിലെ മിന്നുവാണ്അവളുടെ പ്രിയ കൂട്ടുകാരി.അവർ കളി തുടങ്ങി.ഒരാഴ്ച കടന്നുപോയി.ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ പറഞ്ഞു,”നാളെ മുതൽ ആരും അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ലാത്രെ.അച്ഛനും ഓഫീസിൽ പോകണ്ട. മിന്നുവും ചിന്നുവും കളി തുടർന്നു.ദിവസങ്ങൾ കടന്നുപോയി.ഒരു ദിവസം ഭക്ഷണം കഴിഞ്ഞ്കളിയ്ക്കാൻ വേണ്ടി ചിന്നു വീടിനു പുറത്തിറങ്ങി.പക്ഷേ മിന്നുവിനെ കണ്ടില്ല . അടുത്ത ദിവസവും അതുപോലെ തന്നെ.അവൾക്ക് വിഷമമായി.മൂന്നാംദിവസവും ഇത് തുടർന്നപ്പോൾ അവൾ മുറ്റത്ത്നിന്ന് നീട്ടിവിളിച്ചു.”മിന്നൂ, മിന്നൂ....”.കുറച്ചുകഴിഞ്ഞപ്പോൾ മിന്നു പതുക്കെ വരുന്നത് അവൾ കണ്ടു.അവന്ൾക്ക് സന്തോഷമായി.അവൾ മിന്നുവിന്നടുത്തെയ്ക്ക് ഓടിവന്നു.എന്നാൽ മിന്നുവിന്റെ മുഖം വാടിയിരുന്നു. “എന്താ മിന്നു ,നീ രണ്ടുദിവസവും എന്റെ അടുത്തേയ്ക്ക് വരാതിരുന്നത്? നീ എന്നോട് പിണങ്ങിയോ”? എന്നാൽ മിന്നു ഒന്നും മിണ്ടിയില്ല.ചിന്നു വീണ്ടും ചോദിച്ചപ്പോൾ അവൾ കരയാൻ തുടങ്ങി. ”എന്തിനാ നീ കരയുന്നത്? അവൾ പതുക്കെ പറയാൻ തുടങ്ങി."അച്ഛന് പണിക്ക് പോകാൻ കഴിയാത്തതിനാൽ കാശില്ല.വീട്ടിലെ സ ധനങ്ങൾ തീർന്നു.ഞാൻ ഒന്നും കഴിച്ചില്ല ചിന്നു".അവൾ ഉറക്കെ കരഞ്ഞു.ഇതു കേട്ട് ചിന്നുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.അവൾ അമ്മയെ ഉറക്കെ വിളിച്ചുകൊണ്ട് വീട്ടീലേക്ക് ഓടി.അവളുടെ വിളികേട്ട് അമ്മ ഓടിവന്നു. “എന്ത് പറ്റി മോളെ"? ചിന്നു , മിന്നുപറഞ്ഞതെല്ലാം പറഞ്ഞു.അത് കേട്ട് അമ്മ ഭക്ഷണമെല്ലാം പാത്രത്തിലാക്കി മിന്നുവിന്റെ വീട്ടീലേക്ക് പോയി.മിന്നുവിന്റെ അമ്മയുടെ കയ്യിൽ കൊടുത്തു നിറഞ്ഞ കണ്ണുകളോടെ മിന്നുവിന്റെ അമ്മ അമ്മയുടെ മുഖത്ത് നോക്കി.”വയറു നിറച്ച് കഴിച്ചോളൂ മോളെ". അമ്മ പറഞ്ഞു.വീട്ടിലെത്തിയ അമ്മ അതെല്ലാം അച്ഛനോട് പറഞ്ഞു.വൈകുന്നേരമായപ്പോൾ അച്ഛൻ എല്ലാ സാധനങ്ങളും വാങ്ങി മിന്നുവിന്റെ വീട്ടിൽ കൊണ്ടു കൊടുത്തു.ഒരു കുഞ്ഞു നന്മ ചെയ്യാൻ കഴിഞ്ഞതിൽ ചിന്നു സന്തോഷിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ