Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാതികാക്ക
കറുമ്പൻ കാക്കയ്ക്ക് വിശന്നിട്ടു വയ്യ. അവൻ ചുറ്റിലും നോക്കി. അതാ.... ഒരു മാവിൽ നിറയെ പഴുത്ത മാങ്ങകൾ. അവനു സന്തോഷമായി കറുമ്പൻ വയറു നിറയെ മാങ്ങ തിന്നു. തീറ്റയ്ക്കിടയിൽ ഒന്നു രണ്ടു മാങ്ങ താഴെ വീണു. സാരമില്ല, കുറേ ദിവസം വയറു നിറയ്ക്കാനുള്ള മാമ്പഴമുണ്ട്. അവൻ അവിടെ തന്നെ ചുറ്റിപറ്റി പറന്നു നടന്നു. അപ്പോഴാണ് ഉണ്ണിക്കുട്ടൻ പുറത്തേക്കു വന്ന് മുറ്റവും പരിസരവും വൃത്തിയാക്കുന്നത് കറുമ്പൻറെ ശ്രദ്ധയിൽ പെട്ടത്.താഴെ വീണ മാമ്പഴമെല്ലാം പെറുക്കി മാറ്റുന്നു. "എന്തിനാ ഉണ്ണിക്കുട്ടാ ..... ഇതൊക്കെ ചെയ്യുന്നത്?മുറ്റം വൃത്തിയാക്കിയതാണല്ലോ? എന്ന അമ്മയുടെ ചോദ്യത്തിന്, വീടും പരിസരവും എപ്പോഴും വൃത്തിയാക്കിടണം" എന്ന ഉണ്ണിക്കുട്ടന്റെ മറുപടി കേട്ട് അമ്മ തലകുലുക്കി.ഇന്നലെ ടീച്ചർ ക്ലാസ്സിൽ ശുചിത്വത്തെ കുറിച്ച് പറഞ്ഞു തന്നു." ഇനി മുതൽ ഞാൻ അമ്മയെ സഹായിക്കാം".ഉണ്ണിക്കുട്ടൻറെ സംസാരം മാവിൻ കൊമ്പിലിരുന്ന കറുമ്പനെ വളരെ ചിന്തിപ്പിച്ചു. "ശരിയാണല്ലോ, ഇനി ഞാനും ഉണ്ണിക്കുട്ടനെ സഹായിക്കും". കറുമ്പൻ മുറ്റത്തെ മാങ്ങകളെല്ലാം പെറുക്കി ദൂരെ കൊണ്ടു പോയിടാനും അവൻറെ തൊടിയിലെ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനും തുടങ്ങി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കറുമ്പനും ഉണ്ണിക്കുട്ടനും നല്ല ചങ്ങാതിമാരായി.പിന്നീടൊരിക്കലും കറുമ്പന് വിശന്നു നടക്കേണ്ടി വന്നില്ല.
|