ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/ആരോഗ്യപരമായ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യപരമായ ശുചിത്വം

നമ്മുടെ ആരോഗ്യം ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ ശുചിത്വത്തിലെ പോരായ്മകളാണ് അധിക രോഗങ്ങൾക്കും കാരണം. ശുചിത്വം കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ടാണ്. വ്യക്തി ശുചിത്വം ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. പൊതുജനാരോഗ്യം അടിസ്ഥാനപരമായി മനുഷ്യൻറെ വ്യക്തിശുചിത്വത്തെ ആശ്രയിച്ചിരിക്കുന്നു.

രോഗങ്ങളുടെ കാലമാണ് മഴക്കാലം. കുറച്ചുകാലങ്ങളായി കാലവർഷം ആരംഭിക്കുന്നത് സംക്രമ രോഗങ്ങളുടെ പകർച്ച കാലത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് പ്രത്യേകിച്ചും കേരളത്തിൽ. ഗുരുതരവും അപകടകരവുമായ രോഗങ്ങൾ ആയിരിക്കും അധികവും. രോഗങ്ങളെ പ്രതിരോധിക്കാൻ ചില മുൻകരുതൽ നാം എടുക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് കാലവർഷത്തിന് മുമ്പ് പകർച്ചവ്യാധികളെ തടയാൻ കേരളത്തിൽ മഴക്കാലപൂർവ്വ യജ്ഞം നാം വർഷംതോറും ആചരിക്കുന്നത്.

ശുചിത്വത്തതിന്റെ കാര്യത്തിൽ നാം കുറേക്കൂടി ബോധവാന്മാരാകണം. അല്ലാത്തപക്ഷം പലവിധത്തിലുള്ള പകർച്ചവ്യാധികളും നാം നേരിടേണ്ടി വരുന്നതാണ്. കോവിഡ്‌ 19 എന്ന രോഗം പടർന്നു പിടിക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യമർഹിക്കുന്നു. ശുചിത്വം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതാണ് വൈറസിനെതിരെ ഉള്ള ഏറ്റവും വലിയ പ്രതിരോധം. കോവിഡ്‌ 19 പോലുള്ള മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിൻ്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് തീർച്ചയാണ്...

തേജ വിനോദ്
7 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം