ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ഓർമക്കാലം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമക്കാലം


കർണികാരങ്ങൾ പൂക്കുന്ന വേളയിൽ
തുള്ളിയാടുന്ന പൂക്കളെ പോലെ നാം
ഉറവവറ്റാത്ത പുഴകളിൽ നിന്നും
വെള്ളമൂറ്റുന്ന പേടമാൻ പോലവേ

തുള്ളിയുറയുന്ന കാറ്റിനെ തോൽപ്പിക്കും
പാറിപ്പറക്കുന്ന അപ്പൂപ്പൻ താടിപോൽ
ഓടിക്കളിക്കുന്നു മനതാരിലെപ്പോഴും
ഓർമകൾ മുട്ടി വിളിച്ചിടുന്നു

മോഹിച്ചതൊക്കെ നേടുവാനായി
നെട്ടോട്ടമോടുമ്പോൾ ഓർത്തീടുക
തിരികെ പിടിക്കാവതല്ല മനസ്സിൽ
ഓർമകൾ നെയ്യുമീ നല്ല നാളുകൾ

അശ്വതി കൃഷ്ണ
7 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത