സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/ജീവിതത്തിൽ ഒരു മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതത്തിൽ ഒരു മാറ്റം

കൊറോണ എന്ന മഹാമാരിയുടെ വരവോടെ അവധിക്കാലവും നേരത്തെ എത്തി .വീട്ടിനകത്തു അടച്ചു പൂട്ടി ഇരിപ്പുമായി. ആന്റിമാരുടെയും ബന്ധുക്കളുടെയും സന്ദർശനം കുറഞ്ഞു. എങ്ങും പോകാൻ കഴിയാതെ ആയി വീട്ടിൽ വെറുതെ ഉണ്ടും ഉറങ്ങിയും ടെലിവിഷൻ കണ്ടുംചിലവഴിക്കാനല്ല കൊറോണ കാലം എന്ന തിരിച്ചറിവുണ്ടായി.

വീട്ടിലുണ്ടായിരുന്ന ചീര പയർ കടുക് ഇഞ്ചി കൂർക്ക ചോളം കരനെല്ല് എന്നിവ ഒന്നുകൂടി വിപുലമാക്കി.വെണ്ട തക്കാളി മുളക് ചേന മഞ്ഞൾ വഴുതന എന്നിവ അടുക്കളത്തോട്ടത്തിൽ പുതുതായി നട്ടു.. ദിവസവും വൈകിട്ട് നനച്ചിരുന്നത് രണ്ടുനേരവും ആക്കി. ചെടികൾ വളരുന്നത് കാണാൻ മനസിന്‌ ഒരു കുളിർമ . നാളുകൾ നീണ്ട പരിചരണത്തിന് ഒടുവിൽ വിളവ് എടുപ്പിനു ഒരുങ്ങി .

വളരെ സന്തോഷത്തോടെ ഞാൻ ഓരോ ദിവസവും ഉണരുന്നു .അമ്മ വീട്ടിലെ അടുക്കളത്തോട്ടത്തിൽ നിന്നും ഉണ്ടാക്കുന്ന കറികൾക്ക് നല്ല രുചിയാണ് .ഇത്രയും നല്ല സ്വാദുള്ള കറികൾ ജീവിതത്തിൽ ഇപ്പോഴാണ് കഴിക്കുന്നത് .അങ്ങനെ കൊറോണ കാരണം എന്റെ വീട്ടിലെ അടുക്കളത്തോട്ടം വിപുലമായി . കൂവയിൽ നിന്നും നാടൻ രീതിയിൽ കൂവപ്പൊടി വേർതിരിച്ചെടുക്കാനും ഞാൻ പഠിച്ചു.സ്വന്തം വീട്ടുകാരൊത്തു സമയം ചിലവഴിക്കാൻ കിട്ടിയ ഈ കാലം നന്നായി ഉപയോഗിക്കണം.വീട്ടുകാരോടത്തു കളിച്ചും ചരിച്ചും കുശലം പറഞ്ഞും ഈ കൊറോണകാലം നമുക്ക് സന്തോഷപ്രദമാക്കുകയും ബന്ധങ്ങൾ ധൃഢപ്പെടുത്തുകയും ചെയ്യാം.

സിയാ കോളറ്റ്
9 A സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
നോർത്ത് പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം