ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം ശുചിത്വത്തിലൂടെ


 നമ്മുടെ രാജ്യം ഇപ്പോൾ ലോക്ക് ഡൗണിലാണ് . ഇങ്ങനെ ഒരു അവസ്ഥ എൻ്റെ മാതാപിതാക്കളുടെ അനുഭവത്തിൽ പോലും ആദ്യമായാണ് . ലോകമാകെ പൊട്ടി പുറപ്പെട്ട കൊറോണ വൈറസിൻ്റെ വ്യാപനം തടയുക എന്ന നല്ല ചിന്തയുമായാണ് നമ്മുടെ ഭരണകൂടത്തോടൊപ്പം നാം ഓരോരുത്തരും പിന്തുണയുമായി നിൽക്കുന്നത് .
                                                        എപ്പോഴും മാധ്യമങ്ങളിലൂടെ നാം കേൾക്കുകയാണ് സോപ്പോ ഹാൻഡ് വാ ഷോ ഉപയോഗിച്ച് കൈ കഴുകണം എന്ന് . പുറത്തു പോകേണ്ടി വന്നാൽ കഴിയുന്നതും ഒരു പ്രതലത്തിലും സ്പർശിക്കാതിരിക്കുക . അങ്ങനെയായാലും അല്ലെങ്കിലും വീട്ടിലെത്തിയാൽ കൈ നന്നായി വൃത്തിയാക്കുക .ഇതിലൂടെ കൊറോണ വൈറസ് എന്നല്ല ഒരു പരിധി വരെ മറ്റു രോഗാണുക്കളും ഇല്ലാതാകും .മുഖം,കണ്ണ്, മൂക്ക് ഇവിടെയൊക്കെ വെറുതെ സ്പർശിക്കാതിരിക്കുക . ഇതൊക്കെ നമ്മുടെ വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാണ് . നാം ഇതുവരെയും ഇങ്ങനെ തന്നെ ആയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു . ഈ അവസ്ഥയിൽ നാം വ്യക്തി ശുചിത്വത്തിൽ കുറേക്കൂടി ശ്രദ്ധിക്കണം വൃത്തിയാക്കുക എന്ന പ്രവൃത്തിയിലൂടെ നാം രോഗങ്ങളെ തടഞ്ഞ് ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പരിശീലനമാണ് ശുചിത്വം എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത് . നമ്മുടെ ശരീരം വൃത്തിയാക്കുന്നതോടൊപ്പം നമ്മുടെ പരിസരം കൂടി വൃത്തിയാക്കപ്പെടണം . മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടാതിരിക്കുക. നമ്മുടെ വായുവിനെ മലിനമാക്കാതിരിക്കുക . ജലസ്രോതസിനെ വൃത്തിയായി പരിപാലിക്കുക . വായു ,ജലമലിനീകരണം നിമിത്തം ശ്വാസകോശ, ഉദരരോഗങ്ങൾ ഉണ്ടാകാം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിലനിർത്തിയാൽ മാത്രമേ രോഗ പ്രതിരോധശേഷി ഉണ്ടാകുകയുള്ളൂ
                     നമ്മുടെ ശരീരത്തിന് രോഗാണുവിനെ തടുത്തു നിർത്തി, രോഗങ്ങൾ വരുന്നത് തടയാനുള്ള കഴിവാണ് രോഗ പ്രതിരോധശേഷി . ആരോഗ്യമുള്ള വ്യക്തിക്ക് രോഗ പ്രതിരോധശേഷിയുണ്ടെന്ന് നമുക്ക് വ്യാഖ്യാനിക്കാം .ആരോഗ്യത്തിന് ശുചിത്വം അത്യാവശ്യമാണ് .വ്യക്തിശുചിത്വം ,പരിസര ശുചിത്വം ,രോഗ പ്രതിരോധം ഇവ ഒരേ ചങ്ങലയിലെ കണ്ണികളാണ്. കോവിഡ് - 19 രോഗബാധിതരായി ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടും ചികിൽസയിൽ കഴിയുന്നവർ വേഗം രോഗമുക്തരാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും ഈ ലേഖനം ചുരുക്കുന്നു

 

നിവേദ്. പി . സജീവ്
3 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം