ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

നെഞ്ചിലെ പലാഴി എന്നിലേക്കിറ്റിച്ച് പുഞ്ചിരി തൂകുന്നതമ്മ...... മുന്നോട്ട് ഞാനെൻ്റെ കാലടികൾ വയ്ക്കുമ്പോൾ പിന്നിലൊരു പ്രാർത്ഥന അമ്മ...... കൈവന്നതൊക്കെ കളഞ്ഞു പോയി നിൽക്കുമെൻ........ കണ്ണീർ തുടപ്പതും അമ്മ....... കണ്ണുനീർ തുള്ളിപോൽ അമ്മ അതിലെ പുഞ്ചിരി പൂക്കളാണമ്മ...... ഉള്ളിലെ കരുതലാണമ്മ..... മണ്ണിലെ നേരിൻ്റെ സ്നേഹമാണമ്മ കൈവിട്ടു പോകല്ലെ കണ്ണീരു തൂവല്ലേ...... കാലമെൻ കൈകളിൽ കാണിക്കയായ് തന്ന പുണ്യമാണെന്നുമെൻ അമ്മ പുണ്യമാണെന്നുമെൻ അമ്മ.........



 

പ്രണവ്. R ഉദയൻ
2A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത