Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
പ്രപഞ്ചമേ എന്തിനു കേഴുന്നു നീ...
നഗരമേ എന്തിനു വിതുമ്പിടുന്നു നീ...
രൂക്ഷമാം ഗന്ധങ്ങൾ നിന്നിലലിഞ്ഞീടുന്നു.
നിൻ മനം വേദനയാൽ പുളയുന്നുവോ?
നിൻ സ്രഷ്‍ടാവാം ദൈവം നിനക്കേകിയീ മനുഷ്യാ...
നന്മയാം മനസ്സും ശുദ്‍ധമാം ജീവിതചിന്തയും .
പിറന്നു വീണ നീ കണ്ടതോ...
എങ്ങും അശുദ്ധിയാം ജീവിതത്തുടിപ്പുകൾ.
എന്തിനു വേണ്ടി അലയുന്നു മനുഷ്യാ നീ...
വലിച്ചെറിയുന്നു ചപ്പുചവറുകൾ എങ്ങും
നീയറിഞ്ഞില്ല ഒരിക്കലത്.....
നിന്നെ നശിപ്പിക്കും കൊടൂരവിഷമാണെന്ന്
എന്തിനു മനുജാ നീ ......
നഗര ഗ്രാമാന്തരങ്ങളെ മലിനമാക്കുന്നു?
അറിഞ്ഞില്ല നീ.... പ്രപഞ്ചസത്യമെന്തെന്നു
അതിനായി നീ ശ്രമിച്ചതുപോലുമില്ല
ജീവിതം മുന്നോട്ടുപോകണമെങ്കിൽ
വേണ്ടതു പണമല്ല ആരോഗ്യം ഒന്നുമാത്രം.
ശുചിത്വമില്ലായ്‍മയാൽ നാമിപ്പോൾ
മരണത്തിൻ പിടിയിൽ വിറങ്ങലിച്ചു നിൽക്കവേ
ചീറിപ്പായും നിലവിളി ശബ്‍ദമാം വണ്ടികളും
അല്ലയോ മനുഷ്യാ നിനക്കിപ്പോൾ കഴിയുന്നുവോ?
ശുചിത്വമായൊരു ജീവിതം നയിക്കാൻ
നമുക്കുവേണ്ടിയല്ലാതെ ഈലോകനന്മക്കായി ജീവിക്കൂ
അതിനായി പാലിക്കൂ എന്നും എപ്പോഴും ശുചിത്വം
മനസ്സിൽ നന്മ വിരിയിക്കൂ
അങ്ങനെ മാറ്റിടാം ഈ മഹാവിപത്തിനെ
എന്നേക്കുമായി ഈ ഭൂമിയിൽ നിന്നും.
|